NewsTHIRUVAMBADY

വിളക്കാംതോട് വിദ്യാലയം നിർമ്മിച്ച സമാധാന സ്തൂപം നാടിന് സമർപ്പിച്ചു

പുന്നക്കൽ:ലോകസമാധാനത്തിനായി ഉണർന്നു പ്രവർത്തിക്കാൻ കുഞ്ഞുങ്ങൾക്കു കഴിയണമെന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ആഹ്വാനം ചെയ്തു. എം എ എം വിളക്കാംതോട് വിദ്യാലയത്തിന്റെ ഹിരോഷിമ നാഗസാക്കി സമാധാന സ്തൂപം നാടിനുവേണ്ടി സമർപ്പിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ. കുട്ടികൾ തയ്യാറാക്കിയ 2500 ളോളം പേപ്പർ കൊക്കുകൾ വിദ്യാലയങ്കണത്തിലെ പന്തലായി മാറിയപ്പോൾ നാടിന്റെ സമാധാനത്തിനായി കുട്ടികൾ ഒന്നുചേർന്ന് വിദ്യാലയം മുറ്റത്ത് ഒന്ന് ചേർന്ന് 7 അടിയൊളം വരുന്ന സമാധാന സ്തൂപമായ സുഡോക്കോ കൊക്കിന്റെ പ്രതിമ വിദ്യാലയഅങ്കണത്തിൽ സ്ഥാപിച്ചത് നാട്ടുകാർക്ക് മുഴുവൻ അത്ഭുതമായി.

മാതാപിതാക്കളും കുട്ടികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് ഒരാഴ്ച സമയം കൊണ്ടാണ് കൊക്കിന്റെ രൂപം നിർമ്മിച്ചത്. സമാധാനത്തിനായി സുഡോക്കോ സസാക്കി നിർമിച്ച പേപ്പർ കൊക്കിന്റെ മാതൃകയിലാണ് സമാധാനസ്തൂപം നിർമിച്ചിരിക്കുന്നത്

സ്കൂൾ മാനേജരായ ഫാദർ ജോസഫ് താണ്ടാംപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ.ബഹുമാനപ്പെട്ട തിരുവമ്പാടി എംഎൽഎ സ്തൂപം ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ അജിൽ കുമാർ , അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ടിജോ രാജു, ജിതിൻ പി ടി പ്രസിഡണ്ട് മാരായ സൈനുദ്ദീൻ പി, വൈസ് പ്രസിഡണ്ട്മാരായ കുഞ്ഞ് മരക്കാർ, ഷമീർ ബാബു, ഫിറോസ് ഹെഡ്മാസ്റ്റർമാരായ മിനി ജോൺ, റോയ് ജോസ് എന്നിവർ ചടങ്ങിന്റെ സാന്നിധ്യങ്ങൾ ആയിരുന്നു.

അധ്യാപകരായ സോളമൻ സെബാസ്റ്റ്യൻ,അനിൽ ജോൺ, ചിപ്പി രാജ്, അബ്ദുൽ ജബ്ബാർ, വിമൽ വിനോയ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന വലിയൊരു സമൂഹം തന്നെ ചടങ്ങിൽ സംബന്ധിച്ചു.
ഹിരോഷിമ നാഗസാക്കി ദിനങ്ങളോട് അനുബന്ധിച്ചുള്ള പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരം സമാധാന റാലി സുഡോക്കോ പേപ്പർ കൊക്ക് നിർമ്മാണം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ കുട്ടികൾക്കായിഒരുക്കിയിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com