KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഗണിതശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വേളംകോട് സെന്റ് ജോർജ്സ് എച്ച്.എസ്.എസ്.

കോടഞ്ചേരി: താമരശ്ശേരി സബ്ജില്ലാ ഹയർ സെക്കൻഡറി വിഭാഗം ഗണിതശാസ്ത്രമേളയിൽ 112 പോയിന്റ് നേടി വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഇതോടെ സബ്ജില്ലാതല ഗണിതശാസ്ത്രമേളയിൽ തുടർച്ചയായി അഞ്ചാം തവണയാണ് സെന്റ് ജോർജ്സ് എച്ച്.എസ്.എസ്. ചാമ്പ്യൻഷിപ്പ് നിലനിർത്തുന്നത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് മാസ്റ്റർ, കണ്ണോത്ത് സെന്റ് ആന്റണീസ്  സ്കൂൾ മാനേജർ ഫാ. ബിനു പുളിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത എല്ലാ ഇനങ്ങളിലും വിദ്യാർത്ഥികൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി എന്നതും നേട്ടത്തിന് മാറ്റുകൂട്ടി. വിദ്യാർഥികളുടെ മികച്ച പ്രകടനവും അധ്യാപകരുടെ കൃത്യമായ പരിശീലനവും കൂട്ടായ പരിശ്രമവുമാണ് ഈ തിളക്കമാർന്ന വിജയത്തിന് വഴിയൊരുക്കിയത്.

വിജയികളായ വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ്, പി.ടി.എ., അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ അഭിനന്ദിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com