LOCAL NEWS

അൽഫോൻസ കോളേജിൽ നാഷണൽ ഇൻറർകോളേജീയറ്റ്  ഫെസ്റ്റിന് ഇന്ന് തുടക്കം

തിരുവമ്പാടി : അൽഫോൻസ കോളേജിൽ ദ്വിദിന നാഷണൽ ഇൻറർകോളേജീയറ്റ്  ഫെസ്റ്റ് ‘ ആക്ടിസൺ 2025’ ന് നാളെ തുടക്കം കുറിക്കും. ഡിസംബർ 4ന് രാവിലെ 10 ന്  താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

സൈബർ ഫോറൻസിക് വിദഗ്ധൻ  ജിൻസ് സി തോമസ് സൈബർ ഹൈജീൻ ആൻഡ് ഡിജിറ്റൽ സേഫ്റ്റി, ഡിജിറ്റൽ അഡിക്ഷൻ ആൻഡ് മെന്റൽ ഹെൽത്ത്, സൈബർ ബുള്ളിംഗ് ആൻഡ് ലീഗൽ റെമെഡീസ് എന്നീ വിഷയയങ്ങളിൽ സെമിനാ൪ നയിക്കും. തുട൪ന്ന് വിവിധ വേദികളിലായി  ഗുണോ തപസ്,  മെ൪ക്കാഡോ, സൈബർ നെറ്റിക്ക, ബിസ്ഡോം, സ്കാവഞ്ചർ ഹണ്ട്,  സൈബർ ത്രോബ് എന്നീ മത്സരങ്ങളും തുടർന്ന് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും മുക്കം ഭൈരവയുടെ മ്യൂസിക്കൽ ഫ്യൂഷനും നടക്കും.

അഞ്ചിന് ക്വിക്കാസ്റ്റ്, വേർഡ് വാർ, പ്ലാനക്സ്, അഡ് അറീന, ലിംഗ്വാസ്ത്ര എന്നീ മത്സരങ്ങളാണ് നടക്കുക. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട് അധ്യക്ഷ വഹിക്കുന്ന സമാപന സമ്മേളനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്  ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com