LOCAL NEWS

ഇസ്‌ലാഹിയ കോളേജ് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

മുക്കം: ചേന്നമംഗല്ലൂർ ഇസ്‌ലാഹിയ കോളേജിലെ പുതിയ കമ്പ്യൂട്ടർ ലാബ് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീറും ഐ. ഇ. സി. ഐ ചെയർമാനുമായ എം. കെ മുഹമ്മദലി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ പി. അബ്ദുൽ ഹഖ് സ്വാഗതം നടത്തി. ഹാഫിള് മുഹമ്മദ്‌ ഇർഫാൻ ഖിറാഅത്ത് നിർവഹിച്ചു. ഇസ്‌ലാഹിയ അസോസിയേഷൻ പ്രസിഡന്റ് കെ. സുബൈർ കൊടപ്പന അധ്യക്ഷത വഹിച്ചു. ഇന്റഗ്രെറ്റഡ് ഇജ്യുക്കേഷൻ കൗൺസിൽ ഇന്ത്യ ഡയറക്ട്ടർ അഡ്വ. മുബശ്ശിർ അസ്ഹരി മൊറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ഇസ്‌ലാഹിയ കോളേജ് ഗവണിങ് ബോഡി സെക്രട്ടറി സാജിദുർറഹ്‌മാൻ എം. കെ , പൂർവ്വ വിദ്യാർത്ഥി സംഘടന (ഇക്കോസ) പ്രതിനിധി ബനൂജ, വൈസ് പ്രിൻസിപ്പാൾ കെ സുബൈദ എന്നിവർ ആശംസകൾ അർപ്പിച്ചു. ലിയ ജമീല ഗാനം ആലപിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. പി ആശിഫ നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com