
കുന്നമംഗലം :കുന്നമംഗലത്തിനടുത്ത് പതിമംഗലത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. കാറും പിക്ക് അപ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. കുന്ദമംഗലത്താണ് അപകടമുണ്ടായത്. വാൻ ഡ്രെെവറും രണ്ട് കാർ യാത്രക്കാരുമാണ് മരിച്ചത്. കൊടുവള്ളി ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന കാറും കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. മരിച്ച കാർ യാത്രികരായ വാവാട് സ്വദേശി നിഹാൽ ഈങ്ങാപ്പുഴ സ്വദേശി സുബിക്, പിക്കപ്പ് വാനിന്റെ ഡ്രൈവർ വയനാട് പൊഴുതന സ്വദേശി സമീറുമാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പിക്കപ്പിലെ സഹ യത്രിക്കാനായ പൊഴുതന സ്വദേശി ഷഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു.
അപകടത്തിനു പിന്നാലെ വെള്ളിമാടുകുന്ന്‌നിന്ന് അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉൾപ്പെടെ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് കാർ യാത്രികരെ പുറത്തെടുത്തത്. കാബിൻ വെട്ടിപ്പൊളിച്ചാണ് പിക്കപ്പിന്റെ ഡ്രൈവറെ പുറത്തെടുത്തത്.



