
മുക്കം: മണാശ്ശേരി പൂക്കോട്ടുതടായിൽ സ്വദേശിയായ സൈനികൻ ചണ്ഡിഗഡിൽ അന്തരിച്ചു. ബാലന്റെ മകൻ സാജുബാൽ (32) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചണ്ഡിഗഡിലെ മിലിറ്ററി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
മാതാവ്: സജിനി.
സഹോദരി: ആതിര (എം.വി.ആർ ഹോസ്പിറ്റൽ, കോഴിക്കോട്).
ഭൗതികശരീരം ജന്മനാട്ടിൽ എത്തിച്ച ശേഷം ഇന്ന് (09.02.2026, തിങ്കൾ) വൈകിട്ട് 5 മണിക്ക് മണാശ്ശേരിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.


