LOCAL NEWS

കൈതപ്പൊയിൽ  അഗസ്ത്യമുഴി റോഡ് ഉദ്ഘാടനം 6 ന്

കോടഞ്ചേരി : കൈതപ്പൊയിൽ -തമ്പലമണ്ണ – അഗസ്ത്യമുഴി റോഡ് ഉദ്ഘാടനം മാർച്ച് 6 ന് വെള്ളിയാഴ്ച 4 മണിക്ക് കൈതപ്പൊയിലിൽ വെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ചടങ്ങിൽ ലിൻ്റോ ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിസൻ്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
തുടർന്ന് കൈതപ്പൊയിൽ മുതൽ അഗസ്ത്യമുഴി വരെ പ്രസ്തുത റോഡിലൂടെ വ്യാദ്യഘോഷങ്ങളുടെയും, നൂറ് കണക്കിന് വാഹനങ്ങളുടെയും അകമ്പടിയോടെ റോഡ് ഷോയും നടക്കും.

ഉദ്ഘാടനം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഏർപ്പാടാണെന്ന് : യു.ഡി.എഫ്
തിരുവമ്പാടി :ഡി.പി.ആർ പ്രകാരം അഗസ്ത്യൻമുഴി – തിരുവമ്പാടി – കോടഞ്ചേരി – കൈതപ്പൊയിൽ റോഡ് അന്താരാഷ്ട്ര നിലവാരത്തിലാണ് പണി പൂർത്തീകരിക്കേണ്ടത്. എന്നാൽ ഇത് വരെയായും ഭാഗികമായി മാത്രമേ റോഡിൻ്റെ പണി പൂർത്തീകരിച്ചിട്ടുള്ളൂ. ഇൻ്റർലോക്കുകൾ പാകിക്കഴിയാതെ, പൂർണമായി ഡിവൈഡറുകളും, സൈൻ ബോർഡുകളും, റിഫ്ലക്ടറുകളും, ഓവ് ചാലുകളും നിർമ്മിക്കാതെ, പലയിടങ്ങളിലും റോഡ് സൈഡിൽ സംരക്ഷണ ഭിത്തികെട്ടി പൂർത്തീകരിക്കാതെയുമാണ് റോഡ് ഉൽഘാടനം ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തീർത്തും ജനങ്ങളെ പരിഹസിക്കലും, പ്രഹസനവുമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ട് പണി പൂർത്തീകരിക്കാത്ത റോഡ് ഉൽഘാടനം ചെയ്യുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഏർപ്പാടാണെന്നും, യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. യു. ഡി. എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ് (ഐ) ജില്ലാ ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉൽഘാടനം ചെയ്തു. ബോസ് ജേക്കബ്ബ്, കെ.എ. മോയിൻ,  സുന്ദരൻ എ പ്രണവം, ഷൗക്കത്തലി കൊല്ലളത്തിൽ, മുഹമ്മദ് വട്ടപ്പറമ്പൻ, ഹനീഫ ആച്ചപ്പറമ്പൻ, അസ്കർ ചെറിയമ്പലം, റോബർട്ട് നെല്ലിക്കാ തെരുവിൽ, ടോമി കൊന്നക്കൽ, പി.എം. മുജിബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com