LOCAL NEWS

കാർഷിക പഠനം: കാഫ്റ്റ് പദ്ധതി ഉപകാരപ്രദമാകുന്നു

തിരുവമ്പാടി :ഏകദിന കാർഷിക പഠന യാത്രകൾക്ക് ഏറെ പ്രയോജനകരമായ ഒന്നായി, കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്ക് പരിധിയിൽ നടപ്പിലാക്കി വരുന്ന ‘കോഴിക്കോട് അഗ്രോ ഫാം ടൂറിസം – കാഫ്റ്റ് -‘ പദ്ധതി മാറിയിരിക്കുന്നു.

ചുരുങ്ങിയ ചുറ്റളവിനുള്ളിൽ സംസ്ഥാന – ദേശീയ അവാർഡ് ജേതാക്കളായ നിരവധി കർഷകരെ നേരിൽ കണ്ട് സംവദിക്കാനും,  ആധുനികവും ശാസ്ത്രീയവും പ്രായോഗികവുമായ കാർഷിക പാഠങ്ങൾ ആഴത്തിൽ പഠിക്കാനുമുള്ള സംവിധാനങ്ങളാണ് ഈ ഫാം ടൂറിസം സർക്യൂട്ടിൽ ഒരുക്കിയിരിക്കുന്നത്. പഠനത്തിനൊപ്പം വിനോദത്തിനും മാനസികോല്ലാസത്തിനും  ആവശ്യമായ ഘടകങ്ങളും ഈ ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാഹനം, ഭക്ഷണം, പഠനപരിശീലനങ്ങൾ, യാത്രാ ഗൈഡ് തുടങ്ങി പഠന യാത്രയുടെ മുഴുവൻ ഘടകങ്ങളുടെയും കോ ഓർഡിനേഷൻ ഏറ്റെടുത്ത് സഹായിക്കാൻ ഈ ഫാം ടൂറിസം സർക്യൂട്ടിൽ സംവിധാനങ്ങൾ ഉണ്ട് എന്നത് ഏറെ പ്രയോജനപ്രദമാണ് എന്ന് കോഴിക്കോട് ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശബ്ന എം.എസ് അഭിപ്രായപ്പെട്ടു.

ആത്മ കർഷക പഠന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ബ്ലോക്ക് പരിധിയിലെ വിവിധ കൃഷിഭവനുകളുടെ പരിധിയിൽപ്പെട്ട കർഷകരുമായി തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിൽ പഠന യാത്ര നടത്തുകയായിരുന്നു അവർ. ഡൊമിനിക് മണ്ണൂക്കുശുമ്പിലിന്റെ കാർമ്മൽ അഗ്രോ ഫാം, എമേഴ്സൻ ജോസഫിൻ്റെ കല്ലോലിക്കൽ ഫാം, സാബു ജോസഫിൻ്റെ തറക്കുന്നേൽ അഗ്രോ ഗാർഡൻ, ബീന അജുവിൻ്റെ താലോലം പ്രൊഡക്ട്സ് എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. ലഭിച്ച ക്ലാസ്സുകളിലും ഭക്ഷണത്തിലും മറ്റ് സൗകര്യങ്ങളിലും മുഴുവൻ യാത്രാ സംഘാംഗങ്ങളും മികച്ച സംതൃപ്തി രേഖപ്പെടുത്തി.

ശബ്ന എം.എസ്  നോടൊപ്പം കൃഷി ഓഫീസർമാരായ അനന്തു ചന്ദ്ര ഗിരിധരി,
വിനീത് വി. വർമ്മ ,കൃഷി അസിസ്റ്റൻ്റ് മാരായ രഹന സി.എം,
അഖിൽ ടി, ആത്മ ഉദ്യോഗസ്ഥരായ
സക്കീന റ്റിഎം,
രൂപ്ന വിഎം എന്നിവരാണ് പഠന യാത്രക്ക് നേതൃത്വം നൽകിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com