LOCAL NEWS

മിഷൻ‘30 ടേബിൾ ടോക്

ഓമശ്ശേരി: വെളിമണ്ണ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
മിഷൻ‘30 മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി ടേബിൾ ടോൾക് നടത്തി.വെളിമണ്ണ മഹല്ല് ജുമുഅ മസ്ജിദ് ഹാളിൽ നടന്ന പരിപാടി മഹല്ല് ഖത്വീബ് സയ്യിദ് മുനഫ്ഫർ നൂറുൽ ഹസ്സൻ ബാഖവി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസം, തൊഴിൽ എന്നീ വിഷയങ്ങളിൽ സംഘടിപ്പിച്ച ടേബിൾ ടോകിൽ മഹല്ല് ഭാരവാഹികൾ,മഹല്ലിലെ
മത ഭൗതിക വിദ്യാഭാസ മേഖലയിൽ  പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങൾ പങ്കെടുത്തു.
സർത്താജ് അഹ്മദ് അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് ഇ കെ മുഹമ്മദ്‌, ജനറൽ സെക്രട്ടറി പി കെ കുഞ്ഞിമൊയ്തീൻ ഹാജി, വാർഡ് അംഗം മുനവ്വർ സാദത്ത് പുനത്തിൽ,അബൂബക്കർ സ്വിദ്ധീഖ് അദനി പയ്യനാട്,
ഫൈസൽ അശ്അരി ഒഴുകൂർ
സംസാരിച്ചു. മഹല്ല് സെക്രട്ടറി കെ പി നാസർ ഹാജി സ്വാഗതവും മുഹ്സിൻ എ കെ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com