LOCAL NEWS

പാലിയേറ്റിവ് രോഗികൾക്ക് ഉല്ലാസ യാത്രയൊരുക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്.

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് രോഗികൾക്ക്  ഉല്ലാസ യാത്രയൊരുക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും. ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ എന്ന പേരിലാണ് ഉല്ലാസ യാത്രയൊരുക്കിയത്.  ബോച്ചേ യുടെ ഉടമസ്ഥതയിലുള്ള വയനാട് മേപ്പാടിയിലെ  1000 ഏക്കറിലുള്ള റിസോർട്ടിലേക്കാണ് യാത്രപോയത്. പ്രകൃതി രമണീയമായ മലനിരകളിലൂടെയും തേയില തോട്ടത്തിലൂടെയുള്ള  യാത്ര രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഹൃദയത്തിൽ സൂക്ഷിക്കാവുന്നതായിരുന്നു.

രോഗങ്ങളാലും മാനസിക – ശാരീരിക പ്രയാസങ്ങളാലും  വീടിനുള്ളിൽ ഒതുങ്ങേണ്ടിവന്ന രോഗികൾക്ക് ഈ ഉല്ലാസയാത്ര സമാശ്വാസത്തിന്റെ യാത്രയായി മാറി. നൂറ്റിപത്തോളം പേരാണ് രോഗികളും കൂട്ടിരിപ്പുകാരും വളണ്ടിയർമാരുമായി ഉല്ലാസയാത്രയിൽ പങ്കുചേർന്നത്. പാട്ടും ആട്ടവുമായി അവർ ഒരു ദിനം റിസോർട്ടിലും തേയില തോട്ടത്തിലും ആസ്വദിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ജിതിൻ പല്ലാട്ട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് പി ആർ അജിത  , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് സെബാസ്റ്റ്യൻ, വാർഡു മെമ്പർമാരായ മറിയാമ്മ ബാബു,ടി കെ ശിവൻ,സ്മിതാ ബാബു , പ്രീതി രാജീവ്, സരസ്വതി, സജിന മുഹമ്മദലി, കെബി റിനി, ഷീബ പ്രകാശ്, ഷീന അനീഷ് , കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. കെ വി പ്രിയ, ഡോ. സ്മിത എ റഹ്മാൻ , ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ് , പാലിയേറ്റീവ് നേഴ്സ് ടി.എ ലിസി , കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ , ആശ പ്രവർത്തകർ, പാലിയേറ്റീവ് വളണ്ടിയർമാർ എന്നിവർ ഉല്ലാസയാത്രയ്ക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com