
ഓമശ്ശേരി: സമസ്ത പൊതുപരീക്ഷ ഫലം പുറത്ത് വന്നപ്പോൾ വെളിമണ്ണ സി എം വി എം മുഹമ്മദിയ്യ സുന്നി മദ്റസക്ക് നൂറുമേനി .അഞ്ച്, ഏഴ്, പത്ത്, പ്ലസ്റ്റു എന്നീ ക്ലാസുകളിൽ നിന്ന് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 24 വിദ്യാർത്ഥികൾ 80%മുകളിൽ മാർക്ക് നേടി ഡിസ്റ്റിങ്ഷനും രണ്ടു വിദ്യാർത്ഥികൾ ഏറ്റവും ഉയർന്ന വിജയവും 13 വിദ്യാർത്ഥികൾ ഉയർന്ന വിജയവും കരസ്ഥമാക്കി നാടിന്റെ അഭിമാന താരകങ്ങളായി മാറി.
ഏഴാം ക്ലാസിൽ നിന്നും പരീക്ഷ എഴുതിയ ഷിബിലി, മുഹമ്മദ് സഹൽ എന്നിവരാണ് ഫുൾ മാർകും നേടി ഏറ്റവും ഉയർന്ന വിജയം കൈ വരിച്ചത്.പിസി ഷൌക്കത്ത് ഹാജി സുനീറ ദമ്പതികളുടെ മകനാണ് മുഹമ്മദ് സഹൽ. മുഹമ്മദ് സഖാഫി ഹസീന ദമ്പതികളുടെ മകനാണ് ഷിബിലി.ഈ തിളക്കമാർന്ന വിജയത്തിന് നിദാനമായ ഉസ്താദുമാരെയും വിജയികളായ വിദ്യാർത്ഥികളെയും വെളിമണ്ണ ഇസ്ലാമിക് സർവീസ് സൊസൈറ്റിയും കേരള മുസ്ലിം ജമാഅത്ത്, എസ് വൈസ് എസ്, എസ് എസ് എഫ് സംഘടനകളും പ്രത്യേകം അഭിനന്ദിച്ചു.



