LOCAL NEWS

പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക്  വനിതാദിനാചരണം നടത്തി.

താമരശ്ശേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) കൊടുവള്ളി ബ്ലോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.
വനിതാശാക്തീകരണ ചർച്ചാക്ലാസ്സുകൾ, കലാസാംസ്കാരിക പരിപാടികൾ എന്നിവയും ദിനാചരണത്തിന്റെ  ഭാഗമായി നടത്തി. കൊടുവള്ളി ബ്ലോക്കിലെ മുഴുവൻ യുണിറ്റുകളിൽ നിന്നും നിരവധി പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി വനിതാദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ വേദി ബ്ലോക്ക് കമ്മിറ്റി ചെയർ പേഴ്സൺ ടി കെ വത്സല കുമാരി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ആധുനീക സമൂഹത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് അഡ്വ.ഷബ്ന മുംതാസ് ക്ലാസ്സെടുത്തുകൊണ്ട്  മുഖ്യ പ്രഭാഷണം നടത്തി. കെ എസ് എസ് പി യു ജില്ലാ പ്രസിഡന്റ് കെ വി ജോസഫ് , ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ കെ അബ്ദുറഹ്മാൻകുട്ടി, ജില്ലാ കമ്മിറ്റി അംഗം വി പി ഇന്ദിര, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ജെ മോളി, വനിതാവേദി ബ്ലോക്ക് കമ്മിറ്റി വൈസ് ചെയർ പേഴ്സൺ ബീന മാത്യൂ എന്നിവർ പ്രസംഗിച്ചു. വനിതാവേദി ബ്ലോക്ക് കൺവീനർ പി സൈനബ സ്വാഗതവും ജോയിന്റ് കൺവീനർ  റൂബി തോമസ് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com