
കോടഞ്ചേരി: ഇന്നലെ പുലിക്കയം റീത്ത് പള്ളിക്ക് സമീപത്ത് വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. നെല്ലിപ്പോയിൽ പാത്തിപ്പാറ സ്വദേശി പന്നക്കൽ ലിജോയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ലിജോ സഞ്ചരിച്ചിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്നു മറ്റൊരു ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.


