
തിരുവമ്പാടി:ഇന്ന് രാവിലെ ആനക്കാംപൊയിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം.ആനക്കാംപൊയിൽ- പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടം മാനേജർ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.പുത്തൻപുരയിൽ ഷിജു(48) ഭാര്യ ബിൻസി(42) എന്നിവരാണ് മരിച്ചത്.തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഭാര്യയെ ജോലിസ്ഥലത്തേക്ക് വിടുന്നതിനുവേണ്ടിയുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർനടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.നൂറാംതോട് കൈതക്കാവിൽ കുടുംബാംഗമാണ് ബിൻസി.മക്കൾ : അതുൽ, അമേയ ( ഇരുവരും വിദ്യാർത്ഥികൾ ).


