LOCAL NEWS

നിയമസഭ തിരഞ്ഞെടുപ്പ്: കൂട്ടംചേരുന്നതിന് വിലക്ക്;ജില്ലാ കലക്ടർ

* പടക്കക്കടകള്‍ 10 വരെ അടച്ചിടണം.

* നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി

നിയമസഭ തിരഞ്ഞെടുപ്പ് പ്രക്രിയ സുരക്ഷിതമായും സമാധാനപരമായും നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആളുകള്‍ കൂട്ടംചേര്‍ന്ന് നില്‍ക്കുന്നത് വിലക്കി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ ഉത്തരവ്. ഏപ്രില്‍ എട്ടിന് രാവിലെ ആറ് മുതല്‍ പത്തിന് രാവിലെ ആറ് വരെയാണ് നിരോധനം. ഇതുപ്രകാരം നാലോ അതിലധികമോ ആളുകള്‍ കൂടിനില്‍ക്കാന്‍ പാടില്ല. എന്നാല്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക കൃത്യനിര്‍വഹണം നിര്‍വഹിക്കുന്നവര്‍ക്ക് ഇത് ബാധകമല്ല. ഘോഷയാത്രകള്‍, പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ ഈ സമയത്ത് നടത്താന്‍ പാടില്ല. നിയമലംഘനം കണ്ടെത്താന്‍ ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവരെ ചുമതലപ്പെടുത്തുകയും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

*പടക്കക്കടകള്‍ 10 വരെ അടച്ചിടണം

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയിലെ പടക്കക്കടകള്‍ ഏപ്രില്‍ 7 മുതല്‍ 10 വരെ അടച്ചിടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

*നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി

ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ 48 മണിക്കൂര്‍ മദ്യനിരോധനം (ഡ്രൈഡേ) ഏര്‍പ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. ഏപ്രില്‍ ഏഴിന് വൈകീട്ട് ആറ് മുതല്‍ ഒമ്പതിന് വൈകീട്ട് ആറ് വരെയാണ് നിരോധനം.
ഇതുപ്രകാരം ജില്ലയിലെ ബിവറേജസ് ഔട്ട്ലറ്റുകള്‍, മറ്റു വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍, ബാറുകള്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയവ അടച്ചിടണം. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ക്ലബുകള്‍ തുടങ്ങി മദ്യം വിളമ്പുന്നതോ വില്‍ക്കുന്നതോ ആയ എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങര്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ക്കും സിറ്റി, റൂറല്‍ പൊലീസ് മേധാവിമാര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 135 സി, കേരള അബ്കാരി ആക്ടിലെ യു/എസ് 54 എന്നിവ പ്രകാരം തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com