
തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് റൂബി ജൂബിലി മാരത്തോൺ മത്സരം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 7 മണിക്ക് കോടഞ്ചേരിയിൽ നിന്ന് ആരംഭിച്ച മാരത്തോൺ തിരുവമ്പാടിയിൽ സമാപിച്ചു. മാരത്തോൺ മത്സരത്തിൽ ജാതിമതഭേദമന്യേ കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി 163 പേർ പങ്കെടുത്തു. താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ മലയോര മേഖലയിൽ കഴിഞ്ഞ 40 വർഷക്കാലമായി നടന്ന വികസന പ്രവർത്തനങ്ങളെ അനുസ്മരിച്ചുകൊണ്ട് “മലയോര വികസനം നാടിന്റെ നന്മയ്ക്ക്” എന്ന ആപ്തവാക്യത്തോടെയാണ് മാരത്തോൺ മത്സരം നടത്തിയത്.
67 പേരാണ് ഓട്ടം പൂർത്തിയാക്കിയത്. കോടഞ്ചേരിയിൽ നടന്ന ചടങ്ങിൽ താമരശ്ശേരി രൂപതാ മെത്രാൻ മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ മാരത്തോൺ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ പ്രായക്കാരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും മാരത്തോൺ മത്സരത്തിൽ പങ്കെടുത്തു.



