LOCAL NEWS

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടിവെള്ളം വിതരണം ആരംഭിച്ചു

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടിവെള്ളവിതരണം താഴെ തിരുവമ്പാടി വാർഡിലെ മരക്കാട്ടുപുറം ഭഗവതിത്തോട്ടം പ്രദേശത്തെ വീടുകളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് കുടിവെള്ളം വിതരണം ചെയ്ത് ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പരിധിയിൽ കുടിവെള്ളം ഇല്ലാത്ത പ്രദേശങ്ങളിൽ ദിവസം ചുരിങ്ങിയത് 40,000 ലിറ്റർ വെള്ളം നൽകാനാണ് ഗ്രാമ പഞ്ചായത്ത് ബോഡ് ഇന്ന് തീരുമാനം എടുത്തിരിക്കുന്നത്. കുടിവെള്ളക്ഷാമം അനുഭവിക്കുന്നവർ അതാത് വാർഡ് മെമ്പർമാരെ വിളിച്ച് മുൻകൂട്ടി അറിയിക്കുന്നതിൻ്റെ ഭാഗമായി സമയബന്ധിതമായി ഇവിടെങ്ങളിൽ കുടിവെളളം എത്തിക്കും എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.
കുടിവെള്ള വിതരണത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ അജിത, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ വർക്കി, സരസ്വതി ,  ടി.കെ ശിവൻ, റിനി കെ.വി, പ്രീതി രാജീവ്, സ്‌മിതാ ബാബു, അസിസ്‌റ്റൻ്റ് സെക്രട്ടറി ബൈജു തോമസ്, പ്ലാൻ ക്ലർക്ക് ജെയ്സൺ ,  എച്ച്.ഐ സുനീർ , ജെ .എച്ച്.ഐ മാരായ മുസ്ത്ഥ, മനീഷ, അയന, ക്ലർക്ക് രമ്യ എന്നിവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com