
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമര്‍പ്പണത്തിന്റേയും ഓര്‍മ്മപ്പെടുത്തലുമായി മറ്റൊരു ബലിപ്പെരുന്നാള്‍ കൂടി വന്നെത്തിയിരിക്കുകയാണ്. കേരളത്തില്‍ ഇന്ന്(മേയ് 28) ബലിപ്പെരുന്നാള്‍. നേരത്തെ മെയ് 27 നാണ് പെരുന്നാളെന്ന് അറിയിച്ചിരുന്നെങ്കിലും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ 28 നായിരിക്കും എന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു.
ഇസ്ലാമിക് കലണ്ടറിലെ അവസാന മാസമായ ദുല്‍ഹിജ്ജയിലെ പത്താം നാളിലാണ് ബലി പെരുന്നാള്‍ വന്നെത്തുന്നത്. ബലിപെരുന്നാള്‍ വലിയ പെരുന്നാള്‍, ഈദ് അല്‍ അദ്ഹ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഒക്കെ പ്രതീകമായാണ് ഈ ദിനം ഇസ്ലാം മത വിശ്വാസികള്‍ കണക്കാക്കുന്നത്. പള്ളികളില്‍ പോയി നമസ്‌കരിച്ചും പരസ്പരം സ്നേഹവും സൗഹൃദവും പങ്കിട്ടും വിശ്വാസികള്‍ ഈ ദിനത്തെ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ത്യാഗസന്നദ്ധതയുടെയും ഓര്‍മ്മപ്പെടുത്തലാണ് ഈ സുദിനം.
സമഭാവനയുടെയും സ്നേഹവാത്സല്യങ്ങളുടെയും ആഘോഷങ്ങള്‍ പടരട്ടെ…ഏവര്‍ക്കും എൻ്റെ തിരുവമ്പാടി വാർത്ത ചാനലിൻ്റെ ബലിപെരുന്നാള്‍ ആശംസകള്‍.



