LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മൊഞ്ചുള്ള മുക്കം’ രണ്ടാം ഘട്ടത്തിന് തുടക്കമായി; ശ്രദ്ധാകേന്ദ്രമായി പ്ലാസ്റ്റിക് കുപ്പികളിൽ തീർത്ത ആന

മുക്കം : മുക്കം നഗരസഭയുടെ സമ്പൂർണ്ണ ശുചിത്വ-സൗന്ദര്യവൽക്കരണ പദ്ധതിയായ ‘മൊഞ്ചുള്ള മുക്ക’ത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ബൈജു ചിത്രപ്പുരയുടെ സഹായത്തോടെ 3,247 പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നിർമ്മിച്ച ‘വേസ്റ്റ് ടു ആർട്ട്’ (Waste to Art) ആനയുടെ ശിൽപ്പം നഗരത്തിൽ സ്ഥാപിച്ചു. ഇതിന് പുറമെ നഗരത്തെ പൂന്തോട്ട നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി നഗരവീഥികളിൽ പൂച്ചട്ടികൾ വെച്ചുപിടിപ്പിക്കുകയും ഗാർഡനിംഗ് പ്രവൃത്തികൾ നടത്തുകയും ചെയ്തു.ആദ്യ ഘട്ടത്തിൽ നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവുമാണ് വിജയകരമായി പൂർത്തിയാക്കിയതെങ്കിൽ, നഗര സൗന്ദര്യവൽക്കരണം, മാലിന്യങ്ങളിൽ നിന്നുള്ള കലാസൃഷ്ടികൾ (വേസ്റ്റ് ടു ആർട്ട് വർക്കുകൾ), വലിച്ചെറിയൽ മുക്ത നഗരം, തുപ്പൽ മുക്ത നഗരം എന്നീ ഒട്ടനവധി ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവനാ വിനോദ്, കൗൺസിലർമാരായ സുഹറ വഹാബ്, അനിതാ ബാബു, ഷെരീഫ് വെണ്ണക്കോട്, ഷജീഷ് വയലത്ത്, സുനിൽ പൊയ്യേരി, രാജേഷ് പൊറ്റശ്ശേരി, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ജ്യോതിഷ് മണാശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ. മജീദ്, സുനിൽ കുമാർ, വിശ്വംഭരൻ, ഹരിതകർമ്മ സേനാ അംഗങ്ങൾ, നഗരസഭ കണ്ടിജന്റ് ജീവനക്കാർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com