LOCAL NEWS

ഖുർആൻ മനപ്പാഠമാക്കിയ വിദ്യാർത്ഥിയെ അനുമോദിച്ചു.

ഓമശ്ശേരി: വെളിമണ്ണ ഹാഫിള് കുഞ്ഞിമുഹമ്മദ് മുസ്ലിയാർ മെമ്മോറിയൽ ‌ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ നിന്നും ഈ വർഷം ഖുർആൻ മനപ്പാഠമാക്കിയ ഹാഫിള് മുഹമ്മദ് ഇസ്ആദ് പുല്ലാളൂരിനെ അനുമോദിച്ചു.കാരന്തൂർ
ജാമിഅഃ മർകസിൻറെ ഓഫ് ക്യാമ്പസായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നിന്നും ഇതിനകം നിരവധി ഹാഫിളുകൾ പഠനം പൂർത്തിയാക്കി വ്യത്യസ്ത കമ്പസുകുളിൽ പഠനം നടത്തുന്നവരും വിവിധ മേഖലകളിൽ സേവനം ചെയ്യുന്നവരുമുണ്ട്.

വെളിമണ്ണ ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ നടന്ന പരിപാടി സൊസൈറ്റി ജനറൽ സെക്രട്ടറി ഇ. കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഹിഫ്ള് ഖുർആൻ അക്കാദമി പ്രിൻസിപ്പൽ ഹാഫിള് മുബാറക് സഖാഫി അൽ അസ്ഹരി നെടുമ്പന അധ്യക്ഷത വഹിച്ചു.ഹിഫ്ളുൽ ഖുർആൻ അക്കാദമി ചെയർമാൻ പി. സുലൈമാൻ മുസ്ലിയാർ സംസാരിച്ചു. മുഹമ്മദ് സഖാഫി,പി യൂസുഫ് ഹാജി,താജുദ്ധീൻ പുല്ലാളൂർ സംബന്ധിച്ചു.ഹിഫ്ളുൽ ഖുർആൻ അക്കാദമി മാനേജർ അബൂബക്കർ സ്വിദ്ധീഖ്‌ അദനി പയ്യനാട്
സ്വാഗതവും സെക്രട്ടറി പി സുബൈർ നന്ദിയും പറഞ്ഞു.

ഫോട്ടോ:
വെളിമണ്ണ ഹാഫിള് കുഞ്ഞിമുഹമ്മദ് മുസ്ലിയാർ മെമ്മോറിയൽ ‌ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ നിന്നും ഈ വർഷം ഖുർആൻ മനപ്പാഠമാക്കിയ ഹാഫിള് മുഹമ്മദ് ഇസ്ആദ് പുല്ലാളൂരിനെ സ്ഥാപന ഭാരവാഹികൾ അനുമോദിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com