
മുക്കം :പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് മുക്കം നഗരസഭയിലെ 34 അംഗന്‍വാടികളിലും പ്രവേശനോത്സവം വിപുലമായി ആചരിച്ചു. മണാശ്ശേരി കയ്യേരിക്കല്‍ ചോലക്കുഴി അംഗന്‍വാടിയില്‍ നടന്ന അംഗന്‍വാടി പ്രവേശനോത്സവത്തിന്‍റെ നഗരസഭാതല ഉദ്ഘാടനം ഒരുനാടിന്‍റെയാകെ ഉല്‍സവമായി മാറി. വാദ്യമേളങ്ങളുടെയും നൃത്തനൃത്യങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ കൊച്ചുകുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും അംഗന്‍വാടി ആശ പ്രവര്‍ത്തകരും നാട്ടുകാരും അണിനിരന്നു. മുഴുവന്‍ കുട്ടികള്‍ക്കും നഗരസഭയുടെ നേതൃത്വത്തില്‍ വര്‍ണ്ണക്കുടകള്‍ വിതരണം ചെയ്തു. പ്രവേശനോത്സവം നഗരസഭാ ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ സി.എ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു. കെ.പി അധ്യക്ഷയായിരുന്നു. വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ അബദുള്‍ അസീസ് വാര്‍പ്പില്‍, റാഷിദ് കുന്നത്ത്, ഭവന വിനോദ്, നഗരസഭാ കൗണ്‍സിലര്‍മാരായ ഗിരിജ. വി, മുനീര്‍ മുത്താലം, ബിന്ദു രാജന്‍, ലീല പുല്‍പ്പറമ്പില്‍, സുനില്‍ പൊയ്യേരി, അനിത ബാബു തുടങ്ങിയവര്‍ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മനീഷ ഉള്ളാട്ടില്‍ സ്വാഗതവും അംഗന്‍വാടി വര്‍ക്കര്‍ റജീന നന്ദിയും പറഞ്ഞു.



