
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പട്ടിക മീഡിയവണിന്. അനുമതി ഇല്ലാതെ ചെയ്യാവുന്ന 18 ഇന മോഡിഫിക്കേഷനുകളും അനുമതി നേടി ആർസിയിൽ മാറ്റം വരുത്തി ചെയ്യാവുന്ന 6 മോഡിഫിക്കേഷനുകളും പട്ടികയിൽ . പട്ടിക സംസ്ഥാന സർക്കാരിന് കൈമാറും. പ്രതിപക്ഷ നേതാവായിരിക്കെ വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു .
അനുമതി ആവശ്യമില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകൾ 1. സീറ്റ് കവർ2. ഫ്ലോർ മാറ്റ്3. സ്റ്റിയറിങ് വീൽ കവർ4. ക്രോം ഗാർണിഷ്5. ഡോർ വൈസറുകൾ6. 6. മഡ് ഫ്ളാപ്പുകൾ7. ബോഡി സ്റ്റിക്കറുകൾ8. ഇന്റീരിയർ ആമ്പിയന്റ് ലൈറ്റിങ്9. ഡാഷ് കാമറ 10. റിവേഴ്സ് കാമറ11. പാർക്കിങ് സെൻസർ12. ജിപിഎസ് ട്രാക്കർ13. ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം14. അഡീഷണൽ സ്‌പീക്കറുകൾ15. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം16. ടോ ഹുക്കുകൾ17. റൂഫ് കാരിയറുകൾ18. 50 ശതമാനം സുതാര്യമായ സൺ ഫിലിംഇതുകൂടാതെ നമ്മുടെ കാറോ ബൈക്കോ ഒക്കെ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദം കിട്ടും.
അതിന് പക്ഷെ ആർ.ടി.ഒ ഓഫിസിൽ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആർസി ബുക്കിൽ ഉൾപ്പെടുത്തി വേണം മാറ്റാൻ. അതുപോലെ എൻജിൻ മാറ്റം, ബോഡിക്ക് രൂപമാറ്റം ഇലക്ട്രിക്കിലേക്കോ സി.എൻ.ജിയിലേക്കൊ ഒക്കെ മാറാനും ഇതുപോലെ അനുവാദം വാങ്ങിയാൽ സാധിക്കും.


