LOCAL NEWSMUKKAMതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തിയിലെ മെല്ലെപ്പോക്ക്; എം എൽ എ നേരിട്ടിറങ്ങി

ഉടൻ പ്രവൃത്തി പൂർത്തിയാക്കാൻ നിർദേശം

മുക്കം: മാസങ്ങൾക്ക് മുമ്പ് തുടങ്ങുകയും ഇപ്പോഴും പാതിവഴിയിൽ നിൽക്കുകയും ചെയ്യുന്ന മുക്കം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ രണ്ടാം ഘട്ടം ഉടൻ പൂർത്തിയാക്കാൻ നിർദേശം.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് സി.കെ കാസിം എം എൽ എ നിർദേശം നൽകിയത്. പ്രവൃത്തിക്കെതിരെ വ്യാപാരികളുടേയും യാത്രക്കാരുടെയും നിരന്തര പരാതികൾ ഉയർന്നിരുന്നു എങ്കിലും ഇതൊന്നും വകവെക്കാതെ കരാറുകാരൻ മുന്നോട്ട് പോവുന്ന സാഹചര്യമായിരുന്നു. പ്രവൃത്തിയുടെ ഭാഗമായി മാസങ്ങളായി പല സ്ഥലങ്ങളിലും പൊളിച്ചിടുകയും പുതിയ സ്റ്റാൻ്റ് അടച്ചിടുകയും ചെയ്തതോടെ
മുക്കത്തെ വ്യാപാരികൾക്ക് പെരുന്നാൾ കച്ചവടവും പൂർണ്ണമായും നഷ്ടമായിരുന്നു. ഇനിയാകെ പ്രതീക്ഷിക്കുന്ന ഓണം സീസൺ കൂടി നഷ്ടമാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് എം എൽ എ യുടെ നേതൃത്വത്തിൽ ആദ്യം സ്ഥലം സന്ദർശിക്കുകയും തുടർന്ന് പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം ചേരുകയും ചെയ്തത്. ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവാത്ത തരത്തിൽ പൊതുമരാമത്ത് വകുപ്പിൻ്റേയും  അതോറിറ്റിയുടേയും പ്രവൃത്തി എത്രയും പെട്ടന്ന് പൂർത്തിയാക്കാനും പുതിയ ബസ് സ്റ്റാൻ്റ് ഉടൻ തുറന്ന് കൊടുക്കാനും എം എൽ എ നിർദേശം നൽകി.എം എൽ എ ഓഫീസിൽ നടന്ന യോഗത്തിൽ നഗരസഭ കൗൺസിലർമാരായ
സജീഷ് വയലത്ത്,ശരീഫ് വെണ്ണക്കോട്,സുഹറ വഹാബ്,
ജിജി ജയരാജ്,ഹനീഫ തെച്ചിയാട്,
ഷബാന,പി.ഡബ്യൂ ഡി എക്സിക്യൂട്ടിവ് എഞ്ചിനിയർ കെ.വി സുജീഷ്  , അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ പി.കെ രൻജി ,അസിസ്റ്റൻ്റ് എഞ്ചിനീയർ പി. അതുൽ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എഞ്ചിനിയർ എൽ. വിഷ്ണുജി, അസിസ്റ്റന്റ എക്സിക്യൂട്ടിവ് എഞ്ചിനിയർമാരായ എം.ജി അഖിൽ , എം.കെശ്രീജിത്ത് ,അസിസ്റ്റൻ്റ് എഞ്ചിനീയർ രൂപേഷ് വ്യാപാരി നേതാക്കളായ അലി അക്ബർ, അനീസ് വിപിഎന്നിവർ പങ്കെടുത്തു.
ദിവസേന നൂറ് കണക്കിന് യാത്രക്കാർ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മുക്കത്ത് രണ്ടാം ഘട്ട പ്രവൃത്തി പൂർത്തിയാവുന്നതോടെ കൂടുതൽ സൗകര്യങ്ങളും വർധിക്കും. രണ്ടാം ഘട്ട പരിഷ്ക്കരണത്തിൻ്റെ ഭാഗമായി തൃക്കുടമണ്ണ ക്ഷേത്രം റോഡ്,ഓർഫനേജ് റോഡ്,മുക്കം കടവ് പാലം റോഡ്,മാർക്കറ്റ് റോഡ്, ബൈപ്പാസ് ,പുതിയ സ്റ്റാന്റ് റോഡ് എന്നിവ ഇന്റർലോക്ക് ചെയ്തു മനോഹരമാക്കും.  മുക്കത്തെ ഏക പൊതു ഇടമായ എസ്.കെ.പാർക്ക് നവീകരിക്കുന്നതിനും ഡ്രൈനേജ്,ഫുട്പാത്ത് എന്നിവ സ്ഥാപിക്കുന്നതിനും ,വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com