LOCAL NEWSMUKKAMNewsUncategorized

ആവേശമായി അഖിലകേരള കബഡി മത്സരം

മുക്കം: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖിലകേരള കബഡി മത്സരം കായികപ്രേമികൾക്ക് ആവേശമായി. മണാശ്ശേരി ഗവൺമെൻ്റ് യു.പി. സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ നടന്നത്.നിയോജകമണ്ഡലം എം.എൽ.എ  സി. കെ. കാസിം ഉദ്ഘാടനം നിർവഹിച്ചു. മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പിചാന്ദ്നി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ഇരുപത്തിമൂന്നോളം പുരുഷ,വനിതാ ടീമുകളാണ്  അഖിലകേരള കബഡി ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. അബ്ദുൾ അക്ബർ, മലബാർ റിവർ ഫെസ്റ്റിവൽ സംഘടക സമിതി ഭാരവാഹികളായ ബോസ് ജേക്കബ്, അജു ഇമ്മാനുവൽ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ അസീസ് വാർപ്പിൽ, കെ.പിബിന്ദു , ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, നഗരസഭ കൗൺസിലർമാരായ ഷെരീഫ് വെണ്ണക്കോട് ,വി.ഗിരിജ, മുഹമ്മദ് നസീം, നഗരസഭ സെക്രട്ടറി കൃഷ്ണ ഗോപാൽ  തുടങ്ങിയവർ  സംസാരിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ  സിഎ പ്രദീപ് കുമാർ  സ്വാഗതവും കൗൺസിലർ കെ ബാബു നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com