KODANECHERYLOCAL NEWSNews

സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയറിന് പ്രവർത്തന ഫണ്ട് കൈമാറി​

കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ സമാഹരിച്ച പ്രവർത്തന ഫണ്ട് കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറി. സ്കൂൾ സീനിയർ അസിസ്റ്റൻ്റ് മാക്സി സെബാസ്റ്റ്യനിൽ നിന്ന് പെയിൻ & പാലിയേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ജോസഫ് പാലയ്ക്കൽ ഫണ്ട് ഏറ്റുവാങ്ങി.​21 വർഷത്തെ മാതൃകാപരമായ സേവനംകോടഞ്ചേരിയിൽ 21 വർഷത്തോളമായി യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പാലിയേറ്റീവ് പ്രവർത്തകർ സാന്ത്വന പരിചരണം നൽകി വരുന്നുണ്ട്. ഇതുവരെ 3050-ൽ പരം രോഗികൾക്ക് സേവനം ലഭ്യമാക്കാൻ സൊസൈറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.​

ബഹുജന പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നിലവിൽ 63 വോളണ്ടിയർമാരാണുള്ളത്. ഡോക്ടർ, നഴ്സ്, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനങ്ങൾ രോഗികൾക്ക് സൗജന്യമായി നൽകുന്നുണ്ട്. നിലവിൽ 325 രോഗികളാണ് ഇവിടെ പരിചരണത്തിലുള്ളത്.​സഹായം ആവശ്യംമാസംതോറും സുമനസ്സുകൾ നൽകുന്ന സഹായം കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. എന്നാൽ ഓരോ വർഷവും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ചെലവുകളും കൂടിവരികയാണ്. ചെറിയ തുകകൾ സംഭാവന ചെയ്തുകൊണ്ടെങ്കിലും ദുരിതമനുഭവിക്കുന്നവർക്ക് കൂട്ടിരിപ്പുകാരാകാൻ എല്ലാവരുടെയും ഭാഗത്തുനിന്ന് സഹായം ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.​സ്കൂളിലെ ഫണ്ട് സമാഹരണത്തിന് സ്കൗട്ട്സ് & ഗൈഡ്സ് ഗ്രൂപ്പ് – കമ്പനി, പട്രോൾ ലീഡേഴ്സ്, സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com