LOCAL NEWS

തിരുവോണം ബംബര്‍ ഭാഗ്യക്കുറി വില്‍പന ആരംഭിച്ചു:ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു

കോഴിക്കോട് :കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ ഭാഗ്യക്കുറി വില്‍പനയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ നിര്‍വഹിച്ചു. പ്രസിഡന്റില്‍നിന്ന് മുതിര്‍ന്ന ലോട്ടറി ഏജന്റ് എം രവിചന്ദ്രന്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ കെ ഹരീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വിനീത സജീവന്‍, ഭാഗ്യക്കുറി താമരശ്ശേരി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ജി ലിജു, അസിസ്റ്റന്റ് ഓഫീസര്‍ ടി പി ശോഭ, വിവിധ ലോട്ടറി തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തിരുവോണം ബംബര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശന്‍ ജൂലൈ 16ന് തിരുവനന്തപുരത്ത് നിര്‍വഹിച്ചിരുന്നു. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 26നാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയര്‍ത്തിയാണ് ഈ വര്‍ഷം തിരുവോണം ബംബര്‍ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റ് വില്‍പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജന്‍സി സമ്മാനമായും ലഭിക്കും. തിരുവോണം ബംബര്‍ ഭാഗ്യക്കുറിയിലൂടെ 22 കോടിപതികളെ സൃഷ്ടിക്കാന്‍ കഴിയും വിധമാണ് സമ്മാനഘടന രൂപപ്പെടുത്തിയിരിക്കുന്നത്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കും കൂടാതെ 500 മുതല്‍ 5000 രൂപ വരെയുള്ള ലക്ഷക്കണക്കിന് സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com