KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സി.കെ. കാസിം എം.എൽ.എയ്ക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ പൗരസ്വീകരണം.

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റും നിരവധി തവണ ഗ്രാമപഞ്ചായത്ത് അംഗവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിമിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകി. പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ എം.എൻ. കാരശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, ജില്ലാ പഞ്ചായത്ത് അംഗം മിസ്ഹബ് കീഴരിയൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ നിസാർ ബീഗം, ജെയിംസ് വേളാശ്ശേരി, ആയിഷാബി ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളി, സണ്ണി പെരികിലംതറപ്പേൽ , മുഹമ്മദ് വട്ടപ്പറമ്പിൽ, സജയ് എ.കെ., പി.എം. തോമസ് മാസ്റ്റർ, ജോമ സുരേഷ്, സണ്ണി കിഴുക്കാരക്കാട്ട്.എൻ.ഐ. അബ്ദുൾ ജബ്ബാർ, ഹെലൻ ഫ്രാൻസിസ്, ബാബു ചെല്ലന്തറയിൽ, വിൽസൺ പുല്ലുവേലിൽ, ജയേഷ് സ്രാമ്പിക്കൽ, മുഹമ്മദ് പാതിപ്പറമ്പിൽ, ഷൈജു കോഴിനിലം, ജോണി പ്ലാക്കാട്ട്, സുന്ദരൻ പ്രണവം, ഷുക്കൂർ മിനർവ്വ, ഹമീദ് ആറ്റുപുറം, വിജയൻ മണിയൻ പാറ, സജി പെണ്ണാ പറമ്പിൽ, ഷാജി വേനപ്പാറ, എം ടി തോമസ് മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com