LOCAL NEWSMUKKAMNews

ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കൾക്കായി ജില്ലാതല പരിശീലനം; പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ തുടക്കമായി.

മുക്കം: ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി സർക്കാർ നടപ്പിലാക്കുന്ന പരിശീലന പരിപാടിയുടെ ജില്ലാതല മാസ്റ്റേഴ്സ് ട്രെയിനിങ് പദ്ധതിക്ക് മുക്കം മാമ്പറ്റയിലെ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ തുടക്കമായി. മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി പരിപാടി ഉദ്ഘാടനം ചെയ്തു. ​സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ.എം. ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ടി. പ്രഭാകരൻ, പ്രതീക്ഷ മാനേജർ സി. ഹാരിസ് മാസ്റ്റർ, ഹെഡ്മിസ്ട്രെസ് കെ. ഷീബ, യൂണിയൻ ജില്ലാ സെക്രട്ടറി സബീറ പി.പി എന്നിവർ സംസാരിച്ചു. ​ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. സംസ്ഥാനതല പരിശീലകരായ മായ എസ്., സാന്ദ്ര രാജൻ, ബദിരിയ എം.കെ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com