LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുരിങ്ങംപുറായിൽ തെരുവുനായ്ക്കളുടെ കൂട്ടആക്രമണം: അധികൃതർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.

മുക്കം : കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.തെരുവുനായ്ക്കൾ ആക്രമിക്കാൻ വരുന്നത് കണ്ട് ഭയന്നോടുന്നതിനിടെ വീണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാത്തിമ സിയക്ക് പരിക്കേറ്റു.വീഴ്ചയിൽ കുട്ടിയുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സമീപത്തുള്ള യുവാവ് സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് കടിയേൽക്കാതെ കുട്ടി രക്ഷപ്പെട്ടത്.കഴിഞ്ഞ കുറേക്കാലമായി ഇവയുടെ ആക്രമണം ഭയന്ന് ജീവിക്കേണ്ടുന്ന സാഹചര്യത്തിലാണെന്ന് നാട്ടുകാർ പറഞ്ഞു.

അതി രാവിലെ മദ്രസകളിലേക്കും സ്കൂളുകളിലേക്കും പോകുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ഭീഷണിയാണ് തെരുവുനായ്ക്കൾ സൃഷ്ടിക്കുന്നത്. മുൻപും നിരവധി ആളുകളെ നായ്ക്കൾ ആക്രമിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ശാശ്വതമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com