LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

പെൻഷനേഴ്സ് യൂണിയൻ പഞ്ചായത്ത് കൺവെൻഷൻ നടത്തി.

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കൺവെൻഷൻ വിവിധ പരിപാടികളോടെ സമുചിതമായി നടത്തി. സമ്മേളനത്തിന്റെ ഭാഗമായി പ്രതിഭകളെ ആദരിക്കൽ , പുതിയ അംഗങ്ങൾക്ക് സ്വീകരണം, വനിതാവേദി സാംസ്കാരിക വേദി സംഗമം , കലാസാംസ്കാരിക പരിപാടികൾ എന്നിവയും നടന്നു.സി കെ കാസിം എം എൽ എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും പ്രതിഭകളെ ആദരിക്കുകയും ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ വി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിലെ മികച്ച പ്രതിഭകളായ ഡോ.കെ ബാലരാമൻ , ജോഷി ബെനഡിക്ട് , ഡോ.കെ അബ്ദുൾ സൂഫിയാൻ , വിദർശ കെ വിനോദ്, പി എൻ നൗഫൽ, സി എം യൂസുഫ്, സജി ലൂക്കോസ്, കെ എ ക്ലാരമ്മ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

പുതിയ അംഗങ്ങൾക്ക് സ്വീകരണവും നൽകി. യൂണിറ്റ് സെക്രട്ടറി കെ കെ ഹരിദാസ്, ട്രഷറർ എം എം ജോസഫ് , ജില്ലാകമ്മിറ്റി അംഗം ജോസ് മാത്യു, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി ടി സദാനന്ദൻ , ട്രഷറർ കെ നാരായണൻ , യൂണിറ്റ് വനിതാവേദി ചെയർ പേഴ്സൺ റൂബി തോമസ്, സാംസ്കാരിക വേദി കൺവീനർ എം കെ തോമസ്, സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ കെ സി ജോസഫ് , ജി ഡി എസ് കൺവീനർ എം ജെ ജെയിംസ്, സി എം യൂസുഫ് , റോയി ജോസ് എന്നിവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി ജോർജ് ജോസഫ് പെൻഷൻ ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയവും വൈസ് പ്രസിഡന്റ് എം ജെ ജെയിംസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സമ്മേളനാനന്തരം പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com