ഡൽഹി സമരത്തിന് പിന്തുണ അർപ്പിച്ച് ആം ആദ്മി പാർട്ടി ധർണ നടത്തി.

മുക്കം : നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച, CBSE 12-ാം ക്ലാസ് മൂല്യനിർണ്ണയത്തിലെ കുഴപ്പങ്ങൾ ഉൾപ്പെടെ വിദ്യാഭ്യാസ വകുപ്പിന് സംഭവിച്ച വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്ദിറിൽ സമരം ചെയ്യുന്ന യുവജനങ്ങൾക്ക് പിന്തുണ അറിയിച്ച്, ആം ആദ്മി പാർട്ടി മുക്കത്ത് പ്രകടനവും ധർണയും നടത്തി.ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുക്കം പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ആം ആദ്മി പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഐക്യദാർഢ്യ ധർണ സംഘടിപ്പിച്ചത്.ആം ആദ്മി പാർട്ടി മണ്ഡലം പ്രസിഡന്റ് മനു പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. ഏലിയാസ് പടത്തുകാട്ടിൽ, ഷമീർ ചേന്ദമംഗല്ലൂർ, ജോസ് മുള്ളനാനി, രത്നാകരൻ തൂവയിൽ, ബാബു ഐക്കരശ്ശേരി, ജോൺസൺ ചെറുവത്തൂർ, ഫൈസൽ ടി.പി.എ എന്നിവർ നേതൃത്വം നൽകി.യോഗം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിന്റെ സമ്മർദത്തിൽപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം. പരീക്ഷാ വീഴ്ചയുടെ പേരിൽ മാനസിക സംഘർഷം അനുഭവിക്കുന്ന യുവാക്കൾക്ക് സൗജന്യ കൗൺസിലിംഗും തുടർ വിദ്യാഭ്യാസത്തിന് സഹായവും നൽകണം. ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന യുവജനങ്ങളെ തെരുവിൽ തല്ലിച്ചതച്ച കേന്ദ്ര സർക്കാരിന്റെ നടപടിയെ യോഗം നിശിതമായി വിമർശിച്ചു. വിദ്യാഭ്യാസ മേഖലയിലെ ആസൂത്രിത വീഴ്ചകൾ തിരുത്തി വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.



