LOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ലഹരി വിരുദ്ധ പോരാട്ടത്തിൽ മുന്നിൽ; കോടഞ്ചേരി സെൻ്റ് ജോസഫ്സ് സ്കൂളിനെ ആദരിച്ചു

താമരശ്ശേരി:ഓപ്പറേഷൻ തൂഫാൻ ദ നാർകോട്ടിക് ഹണ്ട് ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനത്തിൻ്റെ ഭാഗമായി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്,സ്കൗട്ട്സ് & ഗൈഡ്‌സ് – എൻ.എസ്.എസ് യൂണിറ്റുകളുമായി സഹകരിച്ചു കൊണ്ട് മികവുറ്റ രീതിയിൽ നടത്തിയ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ്,സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീൻ സക്കറിയാസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സീലിയ തോമസ്,ആഷ മോഹൻലാൽ സി,സ്കൂളിലെ അദ്ധ്യാപക – അനദ്ധ്യാപകർ,വിദ്യാർത്ഥികൾ എന്നിവരെ താമരശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പ്രത്യേകം അഭിനന്ദിച്ചു.താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിന്നും കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ അദ്ധ്യാപിക മാക്സി സെബാസ്റ്റ്യൻ,വിദ്യാർ ത്ഥികളായ ഡിറ്റോ ഡോൺ ഫ്രാൻസിസ്,ഡിജോ ഡോൺ ജോസഫ്,പാർവ്വതി എം,ഷഹാന ഷെറിൻ,പാർവ്വതി ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് ലഹരി വിരുദ്ധ സമിതി താമരശ്ശേരി രൂപത ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് ഏറ്റുവാങ്ങി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com