KODANECHERYLOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ; തിരുവമ്പാടി മണ്ഡലത്തിൽ പ്രൗഡമായ തുടക്കം.

കോടഞ്ചേരി/ തിരുവമ്പാടി: സി.കെ കാസിം എം എൽ എ യുടെ വിദ്യാഭ്യാസ പദ്ധതിയായ “ട്രീ” യുടെ ഭാഗമായി 2 ദിവസങ്ങളിലായി മണ്ഡലത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്നതൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ പദ്ധതിയുടെ ആദ്യ ദിവസത്തെ പര്യടനം സമാപിച്ചു.ഈങ്ങാപ്പുഴ എം ജെഎം ഹയർ സെക്കൻ്ററിയി സ്കൂളിൽ നിന്നാരംഭിച്ച്, കണ്ണോത്ത് എസ് എ എച്ച് എസ്, കോടഞ്ചേരി ഗവ. കോളേജ്, പുല്ലൂരാംപാറ എസ് ജെ എച്ച് എസ് എസ് ,കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾഎന്നിവിടങ്ങളിൽ എം എൽ എ യും ജനപ്രതിനിധികളും പോലീസ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരുംനേരിട്ടെത്തി വിദ്യാർത്ഥികളും പൊതുജനങ്ങളുമായി സംവദിച്ചു. പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ സ്കൂളുകളിലും ഒരേ സമയം ജനപ്രതിനിധികളുടേയും പിടിഎ ഭാരവാഹികളുടേയും നേതൃത്വത്തിൽ തൂഫാൻ അസംബ്ലിയും ലഹരി ബോധവൽക്കരണ ക്ലാസുകളും നടന്നു. പുതുപ്പാടിയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം സി.കെ കാസിം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്ബിജു താന്നിക്കാക്കുഴി അധ്യക്ഷത വഹിച്ചു.

എക്സൈസ് ഉദ്യോഗസ്ഥൻ ഷാജു ലഹരി വിരുദ്ധ ക്ലാസ് എടുത്തു. വിദ്യാർത്ഥി പ്രതിനിധി ആഷ്ലി ഗിരീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമ പഞ്ചായത്ത്വൈസ് പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ്,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം.എ റഷീദ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷറഫു,ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ടീച്ചർ,കൊടുവള്ളി ബ്ലോക്ക് മെമ്പർ ആയിഷബീവി,പുതുപ്പാടിഗ്രാമപഞ്ചായത്ത് മെമ്പർമാർമാരായശാഫി വളഞ്ഞപാറ,ഷിജു ഹൈസക്ക്, ടി.ടി അഷ്റഫ്,ഷമീർ പുളിക്കൻതൊടി ,സി പിസിദ്ധീഖ്,മീരാ ശ്രീജിത്ത്ജംഷീന കാക്കവയൽ,ജംഷീറ വള്ള്യാട്,ബ്രിജില,ഷംന,സ്കൂൾ പ്രിൻസിപ്പൽ റോയി സാമുവൽ, പ്രധാനാധ്യാപകൻ സജി ജോൺ, താമരശ്ശേരി ഡി ഇ ഒ കെ.വി പ്രമോദ്,അധ്യാപക പ്രതിനിധികളായ പി. പ്രോസി, ഷറഫുദ്ദീൻ, ബിജു കുര്യാക്കോസ് ഒ.പി, റീന , സജി കുര്യാക്കോസ്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി സബീഷ് ടി പുന്നൂസ്, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.കൂടരഞ്ഞിയിൽ നടന്ന സമാപന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജയിംസ് വേളാശ്ശേരി, ആയിഷാബി ഷിയാസ്, പഞ്ചായത്തംഗങ്ങളായ സജയ്, രത്ന രാജേഷ്, സക്കീന സലീം, ഷീബ റോയി, പ്രിൻസിപ്പൾ ബിനു ബേബി, തിരുവമ്പാടി ഇൻസ്പെക്ടർ പ്രശാന്ത്,മുക്കം എ ഇ ഒ ടി. ദീപ്തി, പി.ടി എ വൈസ് പ്രസിഡൻ്റ് സണ്ണി പെരികിലം തറപ്പേൽ പദ്ധതി കോ-ഓർഡിനേറ്റർമാരായ ടി.പി അബൂബക്കർ, കെ പി ജാബിർ, സാഹിർ സംസാരിച്ചു. ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിൽ കർമ്മപദ്ധതി തയ്യാറാക്കുന്നതിൻ്റെ ഭാഗമായാണ് തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ പദ്ധതിയാരംഭിച്ചത്.രണ്ടാം ദിവസമായ വെള്ളിയാഴ്ച കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ സന്ദർശന ശേഷം മുക്കം നഗരസഭയിൽ സമാപിക്കും. രാവിലെ 9.45ന് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലാണ് ആദ്യ പരിപാടി.തുടർന്ന് 11 മണിക്ക് ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂകൂൾ, 1.45 ന് മണാശ്ശേരി എം എ എം ഒ കോളേജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി 2.30 ന് നീലേശ്വരം ഹയർ സെക്കൻ്ററി സ്കൂളിൽ സമാപിക്കും.

തുടർന്നുള്ള ദിവസങ്ങളിൽവിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ റീൽസ് മത്സരവും നടത്തും.സ്കൂൾ തലങ്ങളിലും തദ്ദേശ സ്ഥാപന തലങ്ങളിലും നിയോജക മണ്ഡലം തലത്തിലും വിജയിക്കുന്നവർക്ക് സമ്മാനങ്ങളും നൽകും. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും അടങ്ങുന്ന തൂഫാൻ വാരിയർ ടീമിനെ സ്കൂളുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച് ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൻ്റെ ഇടപെടലും പിന്തുണയും ഉറപ്പ് വരുത്തുകയും ചെയ്യും. വീടകങ്ങളിൽ നിന്നാണ് ബോധവൽക്കരണം ആദ്യം ആരംഭിക്കേണ്ടതെന്ന തിരിച്ചറിവിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി കുടുംബശ്രീ സി ഡി എസ്, എഡിഎസ് ഭാരവാഹികളെ പങ്കാളികളാക്കി പ്രവർത്തനം വിപുലപ്പെടുത്തുകയും ചെയ്യും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com