ഓപ്പറേഷൻ തൂഫാൻ: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ അസംബ്ലി വിത്ത് എം.എൽ.എ സംഘടിപ്പിച്ചു

കൂടരഞ്ഞി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ നടത്തുന്ന ‘തൂഫാൻ ഡ്രൈവ് – അസംബ്ലി വിത്ത് എം.എൽ.എ’ പരിപാടി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം നിർവ്വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ യുവതലമുറയെ സജ്ജരാക്കേണ്ടതിന്റെയും വിദ്യാലയങ്ങളിൽ ജാഗ്രത പുലർത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് പ്രസംഗകർ സംസാരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, ജെയിംസ് വേളാശ്ശേരി, ആയിഷാബി ഷിയാസ്, എ.ഇ.ഒ ദീപ്തി, തിരുവമ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) പ്രശാന്ത്, സജയ് എം.കെ, രത്ന രാജേഷ്, ഷീബാ റോയ്, സക്കീന സലിം, സ്കൂൾ പ്രിൻസിപ്പൽ ബിനു, ഹെഡ്മാസ്റ്റർ സജി ജോൺ, എക്സൈസ് ഓഫീസർ ഷിജു, ജോസ് ഞാവള്ളി തുടങ്ങിയവർ സംസാരിച്ചു.



