KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

കോടഞ്ചേരി: താമരശ്ശേരി രൂപതാംഗം ഫാ. ജെയിംസ് വാമറ്റത്തിൽ (61)നിര്യാതനായി. ഈരുട് വിയാനി വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1965 ഒക്ടോബർ 20ന് പുല്ലൂരാംപാറ ഇടവകയിലെ പരേതനായ വാമറ്റത്തിൽ വർക്കി മേരി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം പുല്ലൂരാംപാറ സെൻ്റ് ജോസഫ്‌സ് എൽ. പി. സ്‌കൂളിലും ഹൈസ്ക്കൂളിലും പൂർത്തിയാക്കിയ ശേഷം 1982 ൽ തലശ്ശേരി അതിരൂപതയിലെ സെൻ്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ പഠനം ആരംഭിച്ചു. കോട്ടയം വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് മേജർ സെമിനാരിയിൽ നിന്നും തത്വശാസ്ത്ര – ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി. 1992 ഡിസംബർ 29 ന്, താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയിൽ നിന്ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ് ഇടവകയിൽ വെച്ച് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു.

മരിയാപുരം ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ച ജെയിംസച്ചൻ, പനംപ്ലാവ്, തിരൂർ, വെറ്റിലപ്പാറ, മഞ്ഞുവയൽ, കൂടരഞ്ഞി, പെരിന്തൽമണ്ണ, കൂരാച്ചുണ്ട്, മരിയാപുരം എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനിടയിൽ പൂനെ നാഷണൽ വൊക്കേഷൻ സർവ്വീസ് സെൻററിൽ സ്‌പിരിച്ച്വാലിറ്റിയിൽ ഉന്നത പഠനം നടത്തിയ ജെയിംസച്ചൻ താമരശ്ശേരി സെൻ്റ് അൽഫോൻസ മൈനർ സെമിനാരിയിൽ സ്റ്റാഫ് മെമ്പറും തുടർന്ന് സെമിനാരിയിലെ സ്‌പിരിച്ച്വൽ ഡയറക്‌ടറായും സേവനം ചെയ്തു. ഇക്കാലയളവിൽ കുറഞ്ഞ മാസങ്ങളിൽ മരുതോങ്കര ഇടവകയിലും ശുശ്രൂഷ ചെയ്‌തിട്ടുണ്ട്. താമരശ്ശേരി രൂപതയുടെ ഇൻ്റേണൽ ഓഡിറ്ററായും രൂപതാ കൺസൾട്ടറായും പ്രവർത്തിച്ച ജെയിംസച്ചൻ നിലവിൽ രൂപതാ പ്രസ്ബിറ്ററൽ കൗൺസിലിലെയും പാസ്റ്ററൽ കൗൺസിലിലെയും സജീവാംഗമായിരുന്നു.

മരിയാപുരം ഇടവകയിലെ വികാരിയായി സേവനം ചെയ്‌തുവരവെ, 2024 ൽ ആരോഗ്യപരമായ കാരണങ്ങളാൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് ഈരുട് വിയാനി പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.സേവനം ചെയ്തത ഇടവകകളിൽ തൻ്റെ ശക്തമായ നേതൃത്വവും ആത്മീയതയും കൊണ്ട് ഇടവകജനത്തെ മുന്നോട്ട് നയിക്കാൻ ജെയിംസ് അച്ചന് സാധിച്ചിരുന്നു. *സഹോദരങ്ങൾ* : റോയി വാമറ്റത്തിൽ, ലിസി അന്തീനാട്ട് (കൂടരഞ്ഞി)മൃതദേഹം പൊതുദർശനത്തിനായി ഇന്ന് രാത്രി (23.07.2026) 9.00 മണി മുതൽ തോട്ടുമുഴിയിലെ സഹോദരൻ റോയി വാമറ്റത്തിൻ്റെ ഭവനത്തിൽ വെക്കുന്നതാണ്. നാളെ ഉച്ചയ്ക്ക് 01.00 മണിക്ക് ഭവനത്തിലെ കർമ്മങ്ങൾ ആരംഭിക്കും. 01.30 മുതൽ പുല്ലൂരാംപാറ സെൻ്റ് ജോസഫ്‌സ്‌ ദൈവാലയത്തിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും. തുടർന്ന് 02.30ന് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാനയോടുകൂടി മൃതസംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com