KODANECHERYLOCAL NEWSNews

വ്യക്തിത്വ വികസന ക്ലബ്ബിന്റെ പ്രവർത്തനം ലഹരി വിപത്തിനെതിരെയുള്ള മാതൃകാപരമായ മുന്നേറ്റംബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ.

താമരശ്ശേരി: രൂപതയിലെ സ്കൂളുകളിലെ വ്യക്തിത്വ വികസന ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനം മാരകമായ ലഹരി വിപത്തിനെതിരെയുള്ള മാതൃകാപരമായ മുന്നേറ്റമാണെന്ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടു.കെ സി ബി സി ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ മേൽനോട്ടത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഡയറക്ടേഴ്സിനും ഭാരവാഹികളായ വിദ്യാർത്ഥികൾക്കും വേണ്ടി സംഘടിപ്പിച്ച പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്.ഓപ്പറേഷൻ തൂഫാൻ ലഹരി എന്ന സാമൂഹ്യ തിന്മക്കെതിരെയുള്ള ശ്ലാഘനീയമായ മുന്നേറ്റമാണെന്നും വ്യക്തിത്വ വികസന ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെയും ആവശ്യങ്ങളുടെയും അംഗീകാരമാണെന്നും ബിഷപ് സൂചിപ്പിച്ചു.

ഓപ്പറേഷൻ തൂഫാനോട് സഹകരിച്ചു കൊണ്ട് കോർപ്പറേറ്റ് മാനേജ്മെന്റ് നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ സ്കൂളുകൾക്കുള്ള പ്രത്യേക കാഷ് അവാർഡും ബിഷപ് വിതരണം ചെയ്തു.ലഹരി വിരുദ്ധ സമിതി രൂപതാഡയറക്ടർ ഫാ.ജിന്റോ മച്ചുകുഴിയിൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. രൂപതാകോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗ്ഗീസ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫാ.ജോജി കപ്പൂച്ചിൻ ക്ലബ്ബ് ഡയറക്ടറായ അദ്ധ്യാപകർക്ക് കൗൺസ് ലിങ് പരിശീലന ക്ലാസെടുത്തു. ബെർണാർഡ് ജോസ് ക്ലബ്ബ് ഭാരവാഹികളായ വിദ്യാർത്ഥികൾക്ക് നേതൃത്വ പരിശീലന ക്ലാസ്സെടുത്തു. കെ.സി ജോസഫ് വ്യക്തിത്വ വികസന ക്ലബ്ബിന്റെ പ്രവർത്തനത്തെക്കുറിച്ച് ക്ലാസ്സെടുത്തു.രൂപതാജനറൽ സെക്രട്ടറി ജോളി ഉണ്ണ്യേപ്പിള്ളിൽ, സംസ്ഥാന സെക്രട്ടറി റോയി മുരിക്കോലിൽ, രൂപതാവൈസ് പ്രസിഡന്റ് വി ജെ മത്തായി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ സി ടോമി, സിസ്റ്റർ ഗീത സി എം സി , സിസ്റ്റർ അന്നമ്മ , സഞ്ജന റോസ് ,അയിന സന്തോഷ് എന്നിവർ പ്രസംഗിച്ചു. രൂപതയിലെ മുഴുവൻ സ്കൂളുകളിൽ നിന്നും അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com