LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കം സി.എച്ച്.സി പുതിയ കെട്ടിട നിർമ്മാണം അതിവേഗത്തിൽ: ഫാർമസി ഒ.പി വിഭാഗത്തിന് സമീപത്തേക്ക് മാറ്റുന്നു.

മുക്കം: മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സി.എച്ച്.സി) പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ, ആശുപത്രിയിലെത്തുന്ന രോഗികളുടെ സൗകര്യം മുൻനിർത്തി ഫാർമസി നിലവിലെ ഒ.പി വിഭാഗത്തിന് തൊട്ടടുത്തേക്ക് മാറ്റാൻ തീരുമാനിച്ചു. ആവശ്യമായ സജ്ജീകരണങ്ങൾ പൂർത്തിയാക്കി പുതിയ ഫാർമസി ഒരാഴ്ചയ്ക്കുള്ളിൽ രോഗികൾക്കായി തുറന്നുകൊടുക്കും.മുൻ എം.എൽ.എ ലിന്റോ ജോസഫിന്റെ ശ്രമഫലമായിട്ടാണ് സി.എച്ച്.സിയുടെ വികസനത്തിനായുള്ള പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കമിട്ടത്. നിലവിൽ പണികൾ ദ്രുതഗതിയിലാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.സജ്ജമാകുന്ന പുതിയ ഫാർമസിയുടെ പ്രവർത്തനങ്ങളും കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതിയും നഗരസഭാ ജനപ്രതിനിധികൾ നേരിട്ടെത്തി വിലയിരുത്തി. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത്, ഡിവിഷൻ കൗൺസിലർ ഷജീഷ് വയലത്ത് എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com