KERALA NEWSLOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

​സ്കൂൾ വിട്ട് മടങ്ങവേ ദുരന്തം: ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ഏഴുവയസ്സുകാരന് ദാരുണാന്ത്യം

മുക്കം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണ അന്ത്യം. മണാശ്ശേരി ഗവ. യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അമൽ (7) ആണ് അപകടത്തിൽ മരണപെട്ടത് .​വൈകുന്നേരം സ്കൂൾ വിട്ട് കുട്ടി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. ഇരുവശത്തും ഡോറുകളുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ പെട്ടെന്ന് തുറന്നുപോവുകയും, അമൽ ഓടുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഇതേസമയം തൊട്ടുപിന്നാലെ വന്ന ലോറി കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.​അപകടസ്ഥലത്തുതന്നെ അമൽ മരണപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com