KOODARANCHINewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

വയോജന കൂട്ടായ്മയുടെ ഓണാഘോഷം.

കൂടരഞ്ഞി : പൂവാറൻതോട് തമ്പുരാൻകൊല്ലി ഓടപ്പൊയിൽ വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ റോയി ആക്കേൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ജോസഫ് കോഴനാതടത്തിൽ അധ്യക്ഷത വഹിച്ചു.

എ.ഡി.എസ്. പ്രസിഡന്റ് എൽസമ്മ ജോർജ്, സി.ഡി.എസ്. അംഗം ഷൈനി വാഹാനിയിൽ, സെക്രട്ടറി ഓമന പുതുപറമ്പിൽ, ആശാ വർക്കർ ബിന്ദു നന്ദനൻ, അങ്കണവാടി അധ്യാപിക ഉഷാകുമാരി, രമണി ചുഴനിയിൽ എന്നിവർ സംസാരിച്ചു.

വയോജനങ്ങൾക്കും കുട്ടികൾക്കുമായി വിവിധ ഓണാഘോഷ മത്സരങ്ങളും സംഘടിപ്പിച്ചു. സജി വാഹിനിയിൽ, ഷിജു ശൗര്യാമാക്കൽ, ജെയിംസ് സ്തുതിക്കാട്ട്, എസ്.ഡി. ബിജു, ബെന്നി എത്തിലിൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com