KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
ഒയിസ്ക കൂടരഞ്ഞി ചാപ്റ്ററിന്റെ ഓണാഘോഷം സംഘടിപ്പിച്ചു.
ഒയിസ്ക കൂടരഞ്ഞി ചാപ്റ്ററിന്റെ ഓണാഘോഷം സംഘടിപ്പിച്ചു.

കൂടരഞ്ഞി : ഒയിസ്ക കൂടരഞ്ഞി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി അൽഫോൻസാ കോളജിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ സി. കെ. കാസിം നിർവഹിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ മുഖ്യാതിഥിയായി.
വിവിധ കലാ-വിനോദ പരിപാടികളും ഗെയിമുകളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഒയിസ്ക പ്രസിഡൻറ് സജി നീറംപുഴ, സെക്രട്ടറി അനൂപ് മണിമല, ട്രഷറർ ബേബി പുറവക്കാട്ട്, പ്രോഗ്രാം ഡയറക്ടർമാരായ ജിമ്മി ഇരുവേലിക്കുന്നേൽ, ജോസ് മൂക്കിലക്കാട്ട്, എമിൽ പ്ലാത്തോട്ടത്തിൽ, സജി പെണ്ണാപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.



