
ഫോട്ടോ: പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ തിരുവമ്പാടി എസ്.എച്ച്. ഒ ഇ കെ രമ്യയുടെ നേതൃത്വത്തിലുള്ള പോലീസ് പരിശോധന നടത്തുന്നു
തിരുവമ്പാടി: കൂടരഞ്ഞി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് നിരോധിത പുകയില ഉൽപ്പന്നമായ 75 പാക്ക് ‘ഹാൻസ്’ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോടഞ്ചേരി ശാന്തിനഗർ സ്വദേശി ബിജുവിനെ (49) തിരുവമ്പാടി എസ്.എച്ച്.ഒ. ഇ.കെ. രമ അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
കടയിൽ വിൽപ്പനയ്ക്കായി പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുതിർന്ന സി.പി.ഒ. അനൂപ്, ഷാഡോ പോലീസുകാരായ അനീസ്, രാഹുൽ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.



