
മുക്കം: സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ 3 അവാർഡുകൾ നേടി തിരുവമ്പാടി നിയോജക മണ്ഡലം അഭിമാന നേട്ടത്തിൽ. മുക്കം നഗരസഭയിലെ മണാശ്ശേരിയിലെ താമസക്കാരിയും
അരീക്കോട് മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിലെസോഷ്യോളജി വിഭാഗം അധ്യാപികയുമായ ഡോ: ബിന്ദു ജയകുമാർ, വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, കൊടിയത്തൂർ സ്വദേശി ഇല്ലക്കണ്ടി അബ്ദുൽ അസീസ് എന്നിവരാണ് നേട്ടത്തിന് അർഹരായവർ.
ഡോക്ടർ ബിന്ദു ജയകുമാർ
മലപ്പുറം ജില്ലയിലെ അരീക്കോട് മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിൽ1998മുതൽസോഷ്യോളജി വിഭാഗം അധ്യാപികയായി പ്രവർത്തിക്കുന്നു. അധ്യാപകവൃത്തിയാേടൊപ്പം തന്നെ
സമൂഹത്തിലെ അശരണർക്കും നിരാലംബർക്കുമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഇവർ നടത്തിവരുന്നത്. വൃദ്ധ
സദനങ്ങളെകുറിച്ചുള്ളപഠനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.അവരുടെ പുനരധിവാസത്തിന് നിരവധിസഹായ പദ്ധതികൾക്കും നേതൃത്വം കൊടുത്തിട്ടുണ്ട്. മെൻസ്ട്രുറൽ ഹൈജീൻ ട്രെയിനിങ് അംബാസിഡർ എന്ന നിലയിൽ500 ലധികം ട്രെയിനിങ് നടത്തിയ ഇവർ കാഴ്ച പരിമിതിയനുഭവിക്കുന്നവർക്ക് വിജ്ഞാന ദീപം പദ്ധതിയിലൂടെ ഓൺലൈനായി പുസ്തകങ്ങളും,പത്രങ്ങളുംവായിച്ച്
കൊടുത്ത്ശബ്ദ ദാനം (ഓഡിയോ ലൈബ്രറി )പരിപാടിക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു.ദരിദ്രർക്ക്വീടുകൾവെച്ചുകൊടുക്കൽ,ദുരിതാശ്വാസ പ്രവർത്തനങ്ങൾഎന്നിവയ്ക്ക് സാമ്പത്തിക സഹായവും നൽകി വരുന്നു.സാമ്പത്തികമായപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനും സഹായം ചെയ്ത് വരുന്നു.ആദിവാസി കുടുംബങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, എൻ എസ് എസ് സഹചാരി പദ്ധതി സ്പോൺസർഷിപ്പ് നൽകുന്നതിലും മുൻപന്തിയിലാണ്. ബയോ ഡൈവേഴ്സിറ്റി ഗാർഡനിങ്ങിൽ ചെടികൾ സ്പോൺസർഷിപ്പ് ,സ്ത്രീകളുടെയും,കുട്ടികളുടെയും പ്രശ്നങ്ങളെഅധികരിച്ചുള്ള ഡോക്യുമെൻററികൾ,മദ്യം ,മയക്കുമരുന്ന്എന്നിവയ്ക്കെതിരെയുള്ള ഷോർട്ട് ഫിലിമുകൾ ,ബോധവൽക്കരണ പ്രവർത്തനങ്ങൾ,ചാനൽ ചർച്ചകൾ ,മോട്ടിവേഷൻ ക്ലാസുകൾ,എന്നിവയിലുംമുന്നിട്ടുനിന്ന് പ്രവർത്തിക്കുന്നു.
2020 ൽ എ.എച്ച്.എസ്.ടി.എയുടെഏറ്റവും നല്ല അധ്യാപക അവാർഡ്,സംസ്ഥാന പിടിഎ മാതൃകാ അധ്യാപക പുരസ്കാരം, സോൺ അംബാസിഡർ , ദേശീയ പുരസ്കാരം എന്നീ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിലെ നെഫ്രോളജിവിഭാഗംതലവൻ ഡോക്ടർ ഇ . കെ .ജയകുമാർ ഭർത്താവാണ്.മകൻ അതുൽ ( എൻജിനീയർ ലബാർ ഗോൾഡ് ) ,മകൾ ഡോ.ഗൗരി.തൃശ്ശൂർസ്വദേശിയായ ബിന്ദു ജയകുമാർ ഇപ്പോൾ മുക്കംമണാശ്ശേരിയിൽതാമസിക്കുന്നു.അച്ഛൻ തൃശ്ശൂരിലെ വ്യവസായ പ്രമുഖൻപരേതനായസുഭാഷ് ചന്ദ്രൻ.അമ്മ രാധ.
ജെയിംസ് ജോഷി
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷിക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമായി മാറി.താമരശ്ശേരി രൂപത കോർപ്പറേറ്റ് എജ്യൂ ക്കേഷണൽ ഏജൻസിക്കു കീഴിലെ വിവിധ വിദ്യാലയങ്ങളിൽ സാമൂഹ്യ ശാസ്‌ത്ര അധ്യാപകനും പ്രധാനാധ്യാപകനുമെന്ന നിലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സംസ്ഥാന സർക്കാർ അവാർഡ് നൽകിയിരിക്കുന്നത്.
സാമൂഹ്യ ശാസ്‌ത്ര അധ്യാപകൻ എന്ന നിലയിൽ സംസ്ഥാന സാമൂഹ്യ ശാസ്‌ത്രമേളകളിൽ വരെ ഒട്ടേറെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നിരവധി തവണ അംഗീകാരങ്ങൾ നേടിയ ജെയിംസ് ജോഷി അധ്യാപകരുടെ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തിൽ നിരവധി തവണ അംഗീകാരങ്ങൾ നേടിയെടുത്തിട്ടുണ്ട്.
സേവനം ചെയ്ത വിവിധ വിദ്യാലയങ്ങളിൽ സാമൂഹ്യ പ്രതിബദ്ധതയാർന്ന വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഭവനരഹിതരായ വിദ്യാർഥികളുള്ള കുടുംബങ്ങൾക്ക് സഹപാഠിക്കൊരു വീട് എന്ന പദ്ധതക്ക് നേതൃത്വം കൊടുക്കാനും 12 വീടുകൾ നിർമിച്ചുനൽകാനും സാധിച്ചു.
ഒരു വർഷം 5 വീടുകൾ നിർമിച്ചു നൽകിയതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി 2014 ൽ ജില്ല, സംസ്ഥാന പുരസ്കാരം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്‌കൂളിന് നേടിക്കൊടുക്കുന്നതിന് നേതൃത്വം നൽകി, മികച്ച കോ ഓർഡിനേറ്റർക്കുള്ള അംഗീകാരവും ഏറ്റുവാങ്ങി.
മുമ്പ് സേവനം ചെയ്ത തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലും കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്‌കൂളിലും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്‌കൂളിലും ആനയ്ക്കാംപൊയിൽ സെൻ്റ് മേരീസ് യുപി സ്‌കൂളിലും വേനപ്പാറ ലിറ്റിൽഫ്ലവർ യുപി സ്‌കൂളിലും വിപുലമായ ജൈവ പച്ചക്കറി കൃഷിയും കരനെൽ ഉൾപ്പെടെയുള്ള വിവിധ കൃഷികളും ചെയ്യുന്നതിന് നേതൃത്വം നൽകി.
2018ൽ കൃഷി വകുപ്പിൻ്റെ മികച്ച അധ്യാപകനുള്ള ജില്ലാ അവാർഡും 2022 ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപന മേധാവിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. (50000 രൂപയും സർട്ടിഫിക്കറ്റും മെമൻ്റോയും)
2022 ജൂൺ മുതൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്‌കൂളിൽ പ്രധാനാധ്യാപകനായി സേവനം ചെയ്തുവരുന്നു. ഉപജില്ല മുതൽ ദേശീയ തലം വരെ നീണ്ട നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളി് നേതൃത്വം നൽകി വരുന്നു.
സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിൻ്റെ ഭാഗമായി 16ലക്ഷത്തിലേറെ രൂപ മുടക്കി പുതിയ പ്രവേശന കവാടം, ഗ്രൗണ്ട് വിപുലീകരണം, മൾട്ടിപർപ്പസ് കോർട്ട് നിർമാണം, പുതിയ റോഡ് നിർമാണം ഓഫീസ് നവീകരണം ചിൽഡ്രൻസ് പാർക്ക് നിർമാണം സ്റ്റഡി പാർക്ക് നിർമാണം തുടങ്ങിയ ആധുനിക ഭൗതിക സാഹചര്യങ്ങളൊരുക്കി വിദ്യാലയത്തെ ആകർഷകമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും ജെയിംസ് ജോഷിക്ക് സാധിച്ചിട്ടുണ്ട്. ക്ലാസ്മുറികൾക്കു പുറത്ത് കുട്ടികളിൽ സർഗാത്മകത വളർത്തുന്നതിനും വിദ്യാർഥികളിൽ കാർഷിക പരിസ്ഥിതി അവബോധം വളർക്കുന്നതിനും വിദ്യാലയ അങ്കണത്തിൽ ഒട്ടേറെ പഠന വിഭവങ്ങൾ ഒരുക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സ്‌കൂൾ അങ്കണത്തിൽ സാമൂഹ്യ വനവൽക്കരണ വിഭാഗവുമായി ചേർന്ന് വിദ്യാവനം പദ്ധതിയും പിടി എ യുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പാർക്കും ഫലവൃക്ഷത്തോട്ടവും മുള ഉദ്യാനവും പുൽത്തകിടിയും ജൈവകൃഷിയിടവുമൊരുക്കി വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് സ്വയം പഠനത്തിനും പരീക്ഷണ നിരീക്ഷണങ്ങൾക്കും അവസരം ഒരുക്കാനും സ്‌കൂളിന് സാധിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുവാൻ കേരള്തിൽ നിന്നുള്ള 85 വിദ്യാലയങ്ങളിലൊന്നായി കഴിഞ്ഞ വർഷം തെരഞ്ഞെടുക്കപ്പെടുകയും ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പ്രധാനാധ്യാപകൻ്റെ നേതൃത്വത്തിൽ മികവുകൾ അവതരിപ്പിക്കുവാനും കഴിഞ്ഞ വർഷം സാധിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വർഷം മികച്ച സ്കൂളുകൾക്കു നൽകുന്ന അൻപതിനായിരം രൂപയുടെ ജില്ല പെർഫോർമനസ് അവാർഡും വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് ലഭിച്ചു.
ഇല്ലക്കണ്ടി അബ്ദുൽ അസീസ്
37 വർഷത്തെ സമർപ്പിത അധ്യാപന സേവനത്തിന് കേരള സംസ്ഥാന അധ്യാപക അവാർഡ് (എൽ.പി വിഭാഗം) നേടി ഇല്ലക്കണ്ടി അബ്ദുൽ അസീസ്. അധ്യാപകനെന്ന നിലയിൽ വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനൊപ്പം, വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ സംസ്ഥാന പുരസ്കാരത്തിന് അർഹനാക്കിയത്.
26 വർഷം പ്രൈമറി അധ്യാപകനായും 11 വർഷം പ്രധാനാധ്യാപകനായും പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ച അസീസ് മാസ്റ്റർ, അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന വീട്ടിക്കുത്ത് ഗവ. എൽ.പി സ്കൂളിനെ 115 കുട്ടികളിൽ നിന്ന് 405 കുട്ടികളുള്ള വിദ്യാലയമാക്കി ഉയർത്തി. ചെങ്ങര ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികളുടെ എണ്ണം 172-ൽ നിന്ന് 300-ലേറെയാക്കുന്നതിലു നിർണായക പങ്കുവഹിച്ചു.
ഗോത്രവർഗ മ്യൂസിയം, മൾട്ടിമീഡിയ ലൈബ്രറി, ഹൈടെക് ക്ലാസ് മുറികൾ, ജൈവവൈവിധ്യ പാർക്ക്, മികച്ച ഉച്ചഭക്ഷണ പദ്ധതി, കിഡ്സ് കമാൻഡോ തുടങ്ങിയ നൂതന സംരംഭങ്ങൾ വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായും പ്രവർത്തിച്ച അദ്ദേഹം, വിവിധ വിദ്യാഭ്യാസ പദ്ധതികളിലൂടെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിൽ സജീവമായി ഇടപെട്ടു.വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ മേഖലയിലും അദ്ദേഹം സജീവമാണ്. ഭവനരഹിതർക്ക് വീടുകൾ നിർമിച്ചുനൽകുന്നതിനും ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കുന്നതിനും മുന്നിൽ നിന്നു. കവളപ്പാറ ഉരുൾപൊട്ടലിലും പ്രളയത്തിലും ദുരിതമനുഭവിച്ചവർക്ക് ഏകദേശം 30 ലക്ഷം രൂപയുടെ സഹായം എത്തിക്കുന്നതടക്കം നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണ രംഗത്തും അസീസ് മാസ്റ്റർ സജീവ സാന്നിധ്യമാണ്.
കേരള സംസ്ഥാന മാതൃകാധ്യാപക അവാർ സംഡ്, എസ്.സി.ഇ.ആർ.ടി
മികവ് അംഗീകാരം, നിലമ്പൂർ നഗരസഭ മാതൃകാധ്യാപക അവാർഡ്, ജെസിഐയുടെ ‘സല്യൂട്ട് ദി ടീച്ചർ’ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മലപ്പുറം ജില്ലാ കളക്ടറുടെ അംഗീകാരം ുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മികച്ച അധ്യാപകൻ, പരിശീലകൻ, മോട്ടിവേറ്റർ എന്നീ നിലകളിലും ശ്രദ്ധേയനാണ്.
ചിറപ്പാലം പി.എം.എസ്.എ എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സജീനയാണ് ഭാര്യ. അനസ് അലി, അമീൻ ബാസിൽ, ഹംന എന്നിവരാണ് മക്കൾ.



