LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ലോക നാളികേര ദിനാചരണം: മുക്കം കൃഷി ഭവനിൽ കർഷക സംവാദവും ക്ലാസും സംഘടിപ്പിച്ചു.

മുക്കം:ലോക നാളികേര ദിനാചരണത്തിൻ്റെ   ഭാഗമായി മുക്കം നഗരസഭ കൃഷി ഭവനിൽ വിവിധ പരിപാടികൾ നടന്നു. നഗരസഭ ചെയർപേഴ്സൺ  അഡ്വ. കെപി ചാന്ദ്നി ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ  സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസീസ് വാർപ്പിൽ അധ്യക്ഷതവഹിച്ചു. തെങ്ങ് കൃഷിയിൽ ഉന്നത വിജയം കൈവരിച്ചു.ഇന്ത്യയിലെ ഏറ്റവും മികച്ച നാളികേര കർഷകനുള്ള നാളികേര വികസന ബോർഡ് അവാർഡ് , കേരളത്തിലെ ഏറ്റവും മികച്ച നാളികേര കർഷകനുള്ള  കേര കേസരി അവാർഡ്, സമ്മിശ്ര  കർഷനുള്ള  കർഷകോത്തമ അവാർഡ് എന്നിവ   നേടിയ  ഡോമിനിക് മണ്ണ് കുശുമ്പിൽ മുക്കം നഗരസഭയിലെ   കർഷകരോട് മുഖാമുഖം  സംവാദം നടത്തുകയും, തെങ്ങിൻ തൈ ഉൽപാദന രീതികൾ ,ലാഭകരമായ  തെങ്ങ് കൃഷി , ജൈവകൃഷി പരിപാലന  മുറകൾ എന്നിവയെപ്പറ്റി  ക്ലാസ് എടുക്കുകയും ചെയ്തു. പുതു തെങ്ങ് കൃഷി സബ്സിഡി ഫോറം കൃഷി ഓഫീസർ വിതരണം ചെയ്തു. നളികേര വികസന ബോർഡിൻ്റെ പുതിയ പദ്ധതികൾ യോഗം ചർച്ച ചെയ്തു.ചടങ്ങിൽ കൃഷി ഓഫീസർ കെ. എ ഷബീർ അഹമ്മദ്, കാർഷിക വികസന സമിതി അംഗങ്ങളായ മധു  മണ്ണാറക്കൽ, അശോകൻ ചേനാം തൊടികയിൽ  തുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com