LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ടാറിംഗ് കഴിഞ്ഞ റോഡ് കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റി: മുക്കം – വെസ്റ്റ് മാമ്പറ്റ റോഡിൽ പ്രതിഷേധം

മുക്കം: മാസങ്ങൾക്ക് മുമ്പ് ഒന്നാം ഘട്ട പ്രവൃത്തി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്ത റോഡ് വാട്ടർ അതോറിറ്റി കുത്തിപൊളിക്കുന്നു. മുക്കം – വെസ്റ്റ് മാമ്പറ്ററോഡിൽ കയ്യിട്ടാപൊയിലിലാണ് പൈപ്പ് പൊട്ടിയ റോഡിൻ്റെ മധ്യ ഭാഗത്ത് ടാർ ചെയ്ത ഭാഗം കുത്തിപൊളിച്ച് പൈപ്പ് നന്നാകുന്നത് .  അഞ്ച് കോടിയോളം രൂപ ചിലവഴിച്ച് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് റോഡ് പ്രവർത്തി ആരംഭിച്ചിരുന്നത്. അന്നു തന്നെ നാട്ടുകാർ  വർഷങ്ങൾ പഴക്കമുള്ള പൈപ്പുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കേൾക്കാതെ തദ്ദേശ തെരെഞ്ഞെടുപ്പിന് തൊട്ട് മുമ്പായി ആദ്യഘട്ട ടാറിംഗ് പ്രവൃത്തി നടത്തുകയായിരുന്നു.   റോഡ് തുടങ്ങുന്ന പി.സി ജംഗ്‌ഷനിലും കുറ്റിപ്പാലയുടെയും കയ്യിട്ടാപൊയിലിൻ്റെയും ഇടയിലായുള്ള സ്ഥലത്തും ടാറിംഗ് നടത്താതെ  പൈപ്പ് സ്ഥാപിക്കാനാണന്ന പേരിൽ ഒഴിച്ചിടുകയും ചെയ്തിരുന്നു. 3 കിലോമീറ്ററോളം ദൂരമുള്ള റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പല തവണ പൊട്ടുകയും നിരവധി തവണ റോഡ് കുത്തിപൊളിച്ച് കുഴി എടുക്കുകയും ചെയ്തതോടെ പല സ്ഥലങ്ങളിലും റോഡ്  ഗതാഗത യോഗ്യമല്ലാതായി മാറിയിട്ടുമുണ്ട്. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിന്ന് ഇരുചക്ര വാഹനക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com