LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി. ജെയിംസ് ജോഷിയെ ആദരിച്ചു
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി. ജെയിംസ് ജോഷിയെ ആദരിച്ചു
.

മുക്കം: സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്‌കൂൾ പ്രഥമാധ്യാപകനും മുക്കം ഉപജില്ലാ എച്ച്.എം. ഫോറം വൈസ് പ്രസിഡന്റുമായ വി. ജെയിംസ് ജോഷിയെ മുക്കം ഉപജില്ലാ എച്ച്.എം. ഫോറം കമ്മിറ്റി ആദരിച്ചു.
മുക്കം എ.ഇ.ഒ. ടി. ദീപ്തി സ്‌നേഹോപഹാരം നൽകി. ഫോറം പ്രസിഡന്റ് ഷമീർ സി.കെ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷറീന ബി. സ്വാഗതവും ട്രഷറർ ജാബിർ കെ.പി. നന്ദിയും പറഞ്ഞു.
ടി. കെ. ജുമാൻ ,ബൽരാജ്, സലിൻ തോമസ്, പത്മശ്രീ, നഫീസ, അലൻദാസ്, സന്ധ്യ തോമസ്, ഹുസൈൻ, ബൈജു ഇമ്മാനുവൽ, പി. ശംസുദ്ദീൻ, എന്നിവർ സംസാരിച്ചു.
ഫോട്ടോ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി. ജെയിംസ് ജോഷിയെ മുക്കം എ.ഇ.ഒ. ടി. ദീപ്തി സ്‌നേഹോപഹാരം നൽകി ആദരിക്കുന്നു.



