KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

തുമ്പക്കോട് കൃഷ്ണഗിരി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയും മഹാശോഭയാത്രയും സെപ്റ്റംബർ 4-ന്

തുമ്പക്കോട്:തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച (1202 ചിങ്ങം 19) ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും മഹാശോഭയാത്രയും വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. പുലർച്ചെ 5 മണിക്ക് നടതുറക്കലോടെ ആരംഭിക്കുന്ന ചടങ്ങുകളിൽ ഗണപതിഹോമം (6:00 AM), ഉഷപൂജ (8:00 AM), അഷ്ടാഭിഷേകം (9:00 AM), ഉച്ചപൂജ (12:00 PM), വൈകീട്ട് 6.47-ന് ദീപാരാധന എന്നിവ നടക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ശ്രീ. സന്തോഷ് തുരുത്തി പറമ്പിലെ  വസതിയിൽ നിന്ന് ആരംഭിക്കുന്ന വർണ്ണാഭമായ മഹാശോഭയാത്ര ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. ശോഭയാത്രയിൽ രാധാകൃഷ്ണ വേഷങ്ങൾ അണിയാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഉച്ചയ്ക്ക് 1 മണിക്ക് സന്തോഷ് തുരുത്തിപ്പറമ്പിന്റെ  വസതിയിൽ എത്തിച്ചേരേണ്ടതാണെന്നും, അന്നദാനവും പ്രത്യേക വഴിപാടുകളും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നും ആഘോഷക്കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com