LOCAL NEWS

ഒറ്റ നമ്പർ ലോട്ടറി വിൽപ്പന ഒരാൾ പോലീസ് പിടിയിൽ

തിരുവമ്പാടി സ്റ്റേഷൻ പരിധിയിലെ കൂടരഞ്ഞി കരിങ്കുറ്റിയിൽ സമാന്തരമായി ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തിവന്നയാൾ പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ കൂടത്തായി സ്വദേശി വിപിൻ ബാബു എന്നയാളെയാണ് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തത്.പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
മേഖലയിൽ അനധികൃത ലോട്ടറി വിൽപ്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഷാഡോ പോലീസിന് കിട്ടിയ  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഒ രമ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് വിൽപ്പനയ്ക്ക് ഉപയോഗിച്ച പണവും അനുബന്ധ സാമഗ്രികളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com