LOCAL NEWS

‘ഗ്രീനിംഗ് മുക്കം’: മുക്കം നഗരസഭയിൽ തുടക്കമായി.

മുക്കം :കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും ജലക്ഷാമം കുറയ്ക്കുന്നതിനും  പ്രാദേശിക ആവാസ വ്യവസ്ഥ പുനസ്ഥാപിക്കുന്നതിനുമായി  കേരളത്തിലുടനീളം ഒരു ലക്ഷം ഫലവൃക്ഷത്തൈകളും തദ്ദേശിയ വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ട്രീബ്യൂട്ട് ബൈ സ്റ്റോറീസ് എന്ന സി.എസ്.ആർ സംരംഭവുമായി ചേർന്നാണ് മുക്കം നഗരസഭ ഗ്രീനിംഗ് മുക്കം പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ വീടുകളിലും ഓരോ ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കും. ഓരോ തൈയുടേയും വളർച്ച പരിശോധിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സന്നദ്ധപ്രവർത്തകരുടെ സേവനം ഉറപ്പാക്കും.
നഗരസഭാതല ഉദ്ഘാടനം ഒന്നാംഡിവിഷനിലെ നടുകിൽ വായനശാല പരിസരത്തു ചേർന്ന ചടങ്ങിൽ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി നിർവഹിച്ചു. ഡെപ്യൂട്ടി ചെയർ പേഴ്സൺ സി. എ. പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു. വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, റാഷിദ് കുന്നത്ത്, നഗരസഭാ കൗൺസിലർമാരായ ഷെരീഫ് വെണ്ണക്കോട്, ബബിത മനോജ്, സുഹറ വഹാബ്, റഹ്മത്ത്, സുനിൽ പൊയ്യേരി,  അനീഫ് മുഹമ്മദ്, സി.ഡി.എസ് ചെയർ പേഴ്സൺ ധനിഷ, മുൻ നഗരസഭാ കൗൺസിലർ സത്യനാരായണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ട്രീബ്യൂട്ട് സ്റ്റേറ്റ് കോർഡിനേറ്റർ റസീല ജാസ്മിൻ പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവ വിനോദ് സ്വാഗതവും നടുകിൽ വായനശാല സെക്രട്ടറി മാധവൻ നായർ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com