LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ബാല്യസ്പന്ദനം’ പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി; അങ്കണവാടി കുട്ടികൾക്ക് ഇനി നിരന്തര ആരോഗ്യ നിരീക്ഷണം.

മുക്കം: അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും വളർച്ചയും ഉറപ്പാക്കുന്നതിനുള്ള ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്നു മാസത്തിലൊരിക്കൽ കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുന്നതാണ് പദ്ധതി. ആവശ്യമുള്ള സാഹചര്യങ്ങളിൽ കുട്ടികൾക്ക് വിദഗ്ധ തുടർപരിചരണവും തുടർനടപടികളും പദ്ധതിയിലൂടെ ഉറപ്പാക്കും.
ചേന്നമംഗല്ലൂർ അങ്കണവാടിയിൽ വെച്ച് നടന്ന നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രൂപ പദ്ധതി വിശദീകരണം നടത്തി.
വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ബിന്ദു കെ.പി, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, നഗരസഭാ കൗൺസിലർമാരായ ഷഫീഖ് മാടായി, ബനൂജ, ബബിത മനോജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സി.ഡി.പി.ഒ പ്രസന്നകുമാരി സ്വാഗതവും അങ്കണവാടി വർക്കർ ഷിനി നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com