LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ‘ബാല്യസ്പന്ദനം’ പരിപാടിക്ക് തുടക്കമായി.

തിരുവമ്പാടി: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ബാല്യ സ്പന്ദനം’ പരിപാടിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.
അങ്കണവാടികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രീ സ്കൂൾ ( 3-6 വയസ്സ്) കുട്ടികൾക്ക് ത്രൈമാസ അടിസ്ഥാനത്തിൽ ആരോഗ്യ പരിശോധന നടത്തുന്ന പദ്ധതിയാണ് ആരോഗ്യസ്പന്ദനം.
കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ, വൈകല്യങ്ങൾ, വളർച്ച സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ആവശ്യമായ ചികിത്സയും തുടർപരിചരണവും ഉറപ്പാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

താഴെ തിരുവമ്പാടി അംഗനവാടിയിൽ വച്ച് നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ അജിത അധ്യക്ഷത വഹിച്ചു.  ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ജോൺസൺ ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫിറോസ് ഖാൻ വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് സെബാസ്റ്റ്യൻ വാർഡ് മെമ്പർമാരായ റിനി തെങ്ങും തോട്ടത്തിൽ, മറിയാമ്മ ബാബു, ഹെൽത്ത് ഇൻസ്പെക്ടർ ബിനു കുര്യൻ, പി എച്ച് എൻ മിനിവിഎം എന്നിവർ ആശംസകൾ അർപ്പിച്ചു ഐസിഡിഎസ് സൂപ്പർവൈസർ ചഷമ ചന്ദ്രൻ സ്വാഗതം പറഞ്ഞു കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രിയ കെ വി പദ്ധതി വിശദീകരിച്ചു സിഡിപി യോ ശ്രീമതി തസ്ലീമ എൻ പി , എംഎൽഎസ്പി സനില എം എന്നിവർ ക്ലാസ് എടുത്തു സ്ക്രീനിങ് ക്യാമ്പിന് ആർ ബി എസ് കെ ക്രിസ്റ്റി ആന്റണി നേതൃത്വം നൽകി.  അംഗൻവാടി ടീച്ചർ ഷാനിമോൾ നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com